Kerala State Institute of Children's Literature: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന പുരസ്‌കാരം പയ്യന്നൂർ കുഞ്ഞിരാമന്

Kerala State Institute of Childrens Literature Award : ബാലസാഹിത്യകാരൻ, അധ്യാപകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ് പയ്യന്നൂർ കുഞ്ഞിരാമൻ. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 12:14 PM IST
  • ബാലസാഹിത്യകാരൻ, അധ്യാപകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ് പയ്യന്നൂർ കുഞ്ഞിരാമൻ.
  • ബാലസാഹിത്യമടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവ് കുടിയാണ് ഇദ്ദേഹം.
  • 1946 ൽ പയ്യന്നൂരിലെ രാമനാത്ത് വീട്ടിൽ കണ്ണപ്പൊതുവാളിൻ്റെയും പാർവ്വതിയമ്മയുടെയും മകനായി ആണ് അദ്ദേഹം ജനിച്ചത്.
Kerala State Institute of Children's Literature:  കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന പുരസ്‌കാരം പയ്യന്നൂർ കുഞ്ഞിരാമന്

ഈ വർഷത്തെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് സാഹിത്യക്കാരൻ പയ്യന്നൂർ കുഞ്ഞിരാമൻ അർഹനായി. ബാലസാഹിത്യകാരൻ, അധ്യാപകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ് പയ്യന്നൂർ കുഞ്ഞിരാമൻ. ബാലസാഹിത്യമടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവ് കുടിയാണ്  ഇദ്ദേഹം. 1946 ൽ പയ്യന്നൂരിലെ രാമനാത്ത് വീട്ടിൽ  കണ്ണപ്പൊതുവാളിൻ്റെയും  പാർവ്വതിയമ്മയുടെയും മകനായി  ആണ് അദ്ദേഹം ജനിച്ചത്. 

പയ്യന്നൂർ സെൻട്രൽ യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് തൊഴിലാളിയായി ജീവിതമാരംഭിച്ചു. തൊഴിലെടുത്തുകൊണ്ടു തന്നെ പ്രൈവറ്റായി തന്നെ പഠിച്ചു. ഹിന്ദി പ്രവീണും, മലയാളം വിദ്വാനും പാസ്സായി. പിന്നീട് ബിഎ ഡിഗ്രിയെടുത്ത ശേഷം അദ്ധ്യാപക പരീശീലനവും നേടുകയും തുടർന്ന് ഹൈസ്കൂൾ അധ്യാപകനാകുകയും ചെയ്തു. വെള്ളോറ ടാഗോർ മെമ്മോറിയൽ ഹൈസ്കൂളിലും പിന്നീട് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലും ജോലി ചെയ്തു. 

ALSO READ: 67 ജീവനക്കാരിൽ 35 പേരും അവധിയിൽ: നെടുങ്കണ്ടത്ത് റവന്യൂ ഓഫിസുകളിൽ പ്രതിസന്ധി

2001 ലാണ് അദ്ദേഹം അധ്യാപന ജോലിയിൽ നിന്നും വിരമിച്ചത്. അതിന് ശേഷം  മംഗലാപുരത്തിനടുത്ത് കാർക്കളയിൽ അല്പകാലം താമസിച്ചു. ഈ സമയമെല്ലാം കന്നഡ ഭാഷ പഠിക്കാൻ ഇദ്ദേഹം പ്രയോജനപ്പെടുത്തി, മൈസൂർ യൂണിവേഴ്സിറ്റിയുടെ കന്നഡ സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായി. പയ്യന്നൂരിൽ അല്പകാലം ഹിന്ദി വിദ്യാലയം നടത്തിയിരുന്നു. പയ്യന്നൂർ സെൻട്രൽ യു.പി സ്കൂളിൽ കുറച്ചുകാലം ഹിന്ദി അധ്യാപകനായി. കവിതയാണ് ആദ്യകാലത്ത് എഴുതിയത്. പിന്നിട് ഫീച്ചറുകളും കഥകളുമെഴുതി.

 പെരുമ്പടവം ശ്രീധരൻ, ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാള ബാലസാഹിത്യ ശാഖയ്ക്ക് സമഗ്രസംഭാവന നൽകുന്ന മികച്ച ബാലസാഹിത്യകാരെ ആദരിക്കാൻ 1998 മുതൽ നൽകിവരുന്നതാണ് സമഗ്ര സംഭാവന പുരസ്‌കാരം. കുഞ്ഞുണ്ണിമാഷിനായിരുന്നു ആദ്യ പുരസ്‌കാരം. 60,001 രൂപയും പ്രശസ്തിപത്രവും ശിൽപവും ചേർന്നതാണ് പുരസ്‌കാരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News