M M Mani: സർക്കസ് കൂടാരത്തിലെ ബഫൂണിനെ പോലെയാണ് നരേന്ദ്രമോദി; എംഎം മണി

MM Mani aginst Narendra Modi: കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോൺഗ്രസിന്റെതെന്നും, മുൻപ് കോൺഗ്രസ് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത് എന്നും എം എം മണി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 01:43 PM IST
  • കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള കേരള സർക്കാരിന്റെ പ്രതിഷേധ സമരം നാളെയാണ് ഡൽഹിയിൽ നടക്കുന്നത്.
  • ഡൽഹിയിലെ ജന്തർ മന്ദറിൽ വച്ചാണ് സമരം നടക്കുക.
M M Mani: സർക്കസ് കൂടാരത്തിലെ ബഫൂണിനെ പോലെയാണ് നരേന്ദ്രമോദി; എംഎം മണി

തിരുവനന്തപുരം: സർക്കാർ കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് എംഎം മണി. എല്ലാവരും ഒന്നിച്ചു നിന്നാലേ രാജ്യത്തുനിന്ന് ബിജെപിയെ തുരത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു   കേന്ദ്രസർക്കാരിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ സമരത്തിൽ നിന്നും വിട്ടുനിൽക്കുന്ന പ്രതിപക്ഷ സമീപനത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോൺഗ്രസിന്റെതെന്നും, മുൻപ് കോൺഗ്രസ് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത് എന്നും എം എം മണി പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള കേരള സർക്കാരിന്റെ പ്രതിഷേധ സമരം നാളെയാണ് ഡൽഹിയിൽ നടക്കുന്നത്. ഡൽഹിയിലെ ജന്തർ മന്ദറിൽ വച്ചാണ് സമരം നടക്കുക.  അതേസമയം കേരള സർക്കാരിന്റെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായി വിജയന് കത്തയച്ചു.

ALSO READ: മകൾക്ക് പ്രാഥമിക ചികിത്സ പോലും നൽകിയില്ല; സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്തിനെന്ന് വന്ദനയുടെ പിതാവ്

നാളെ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം എൽ എമാരും എൽ എഡി എഫ് എം പി മാരും ഡൽഹി ജന്ദർമന്തറിലേക്ക്‌ മാർച്ച്‌ നടത്തും. വികസനമുരടിപ്പ് സൃഷ്ടിച്ച് സർക്കാരിന്റെ ജനസ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടത്തുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെയാണ് പ്രതിഷേധം. അതേസമയം കേന്ദ്ര അവഗണക്കെതിരെയുള്ള കർണാടക സർക്കാരിന്റെ സമരം ഇന്ന് ഡൽഹിയിൽ നടക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News