Thiruvananthapuram: തിരുവോണം കടന്നുപോയി. ഇനി ഈ വര്‍ഷത്തെ ആ ഭാഗ്യവാനെയാണ് കണ്ടെത്തേണ്ടത്...
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്പര്‍ (Thiruvonam Bumper) ഭാഗ്യക്കുറി (Lottery) യുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. നാല് ഘട്ടങ്ങളായി 42 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇത് വ്യാഴാഴ്ചയോടെ വിറ്റു തീര്‍ന്നിരുന്നു.
കോവിഡ് (COVID-19) നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലും ടിക്കറ്റിന് മികച്ച വില്‍പ്പനയാണ് നടന്നത്. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ 2.1 ലക്ഷം ടിക്കറ്റുകള്‍ വീണ്ടും പ്രിന്‍റ് ചെയ്യുകയായിരുന്നു.
Also read: ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കും
ആഗസ്റ്റ് 4 മുതലാണ് ഭാഗ്യക്കുറി വില്‍പ്പന ആരംഭിച്ചത്. 300 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില. ഒന്നാം സമ്മാനം 12 കോടി രൂപയാണ്
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ വാന്‍ റോസ് ജംഗഷനിലെ ഗോള്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. കേരള ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോട്ടറി ഫലം അറിയാന്‍ സാധിക്കും.