Liquor lorry accident: റോഡിൽ നിറയെ മദ്യക്കുപ്പികൾ, വാരിക്കൂട്ടി നാട്ടൂകാർ... ഒടുവിൽ പോലീസ് എത്തേണ്ടി വന്നു! ഫറോക്കിൽ സംഭവിച്ചത്

Liquor Lorry Accident: അനധികൃത മദ്യക്കടത്ത് എന്ന രീതിയിൽ ആയിരുന്നു ആദ്യം വാർത്ത പ്രചരിച്ചത്. എന്നാൽ മഹാരാഷ്ട്രയിലെ ഫാക്ടറിയിൽ നിന്ന് കൊല്ലത്തെ വെയർഹൌസിലേക്ക്  ,മദ്യം കൊണ്ടുപോയ ലോറിയാണ് അപകടത്തിൽ പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 02:30 PM IST
  • കോഴിക്കോട് ഫറോക്ക് പാലത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം
  • നാട്ടുകാർ ഓടിയെത്തി മദ്യക്കുപ്പികൾ വാരിയെടുക്കുകയായിരുന്നു
  • നവീകരിച്ച ഫറോക്ക് പഴയപാലത്തിലെ കമാനത്തിൽ വണ്ടികൾ വന്നിടിക്കുന്നത് പതിവാണ്
Liquor lorry accident: റോഡിൽ നിറയെ മദ്യക്കുപ്പികൾ, വാരിക്കൂട്ടി നാട്ടൂകാർ... ഒടുവിൽ പോലീസ് എത്തേണ്ടി വന്നു! ഫറോക്കിൽ സംഭവിച്ചത്

ഫറോക്ക്: മദ്യവുമായെത്തിയ ലോറി അപകടത്തിൽപ്പെട്ട് മദ്യക്കുപ്പികൾ റോഡിൽ വീണു. മദ്യം കൊണ്ടുവന്ന ലോറി നിർത്താതെ കടന്നുപോവുകയും ചെ്തു. കോഴിക്കോട് ഫറോക്ക് പാലത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പാലത്തിലൂടെ കടന്നു വരികയായിരുന്ന ലോറിയുടെ ഒരു ഭാഗം പാലത്തിൽ തട്ടുകയും കെട്ടുപൊട്ടി കുപ്പികൾ താഴെ വീഴുകയായിരുന്നു. ടാർപ്പായ ഉപയോഗിച്ച് കെട്ടി വച്ചിരുന്ന കുപ്പികളാണ് കെട്ടുപൊട്ടി താഴെ വീണത്. ഇതോടെ നാട്ടുകാർ ഓടിയെത്തി മദ്യക്കുപ്പികൾ വാരിയെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറൽ ആവുകയും ചെയ്തു.

കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയിൽ നിന്നും ഏകദേശം അൻപതോളം കെട്ടുകളാണ് താഴെ വീണത്. താഴെ വീണ കുപ്പികളിൽ ചിലത് നാട്ടുകാർ വാരിക്കൂട്ടി കൊണ്ടു പോകുകയും ബാക്കി കുപ്പികൾ പോലീസെത്തി ശേഖരിച്ച് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്‌തു. മഹാരാഷ്ട്രയിലെ മദ്യനിർമാണ ഫാക്ടറിയിൽ നിന്ന് കൊല്ലത്തെ വെയർ ഹൌസിലേക്ക് കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികളാണ് റോഡിൽ വീണത്. ഹരിയാന രജിസ്ട്രേഷനിലുള്ള ലോറി ഫറോക്ക് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അനധികൃത മദ്യക്കടത്തിനിടെ സംഭവിച്ച അപകടം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ വിശദാംശങ്ങൾ കണ്ടെത്തുകയായിരുന്നു. 

നവീകരിച്ച ഫറോക്ക് പഴയപാലത്തിലെ കമാനത്തിൽ വണ്ടികൾ വന്നിടിക്കുന്നത് പതിവാണ്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത കുരുക്കും ഉണ്ടായി. എന്തായാലും റോഡിൽ വീണ ഭാഗ്യം മദ്യപർ നന്നായി മുതലെടുത്തു എന്ന് കരുതേണ്ടി വരും. പ്രതീക്ഷിച്ച അത്ര മുന്തിയ ബ്രാൻഡ് അല്ല കിട്ടിയത് എന്നത് മാത്രമായിരുന്നു ചിലരുടെ സങ്കടം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News