തൃശൂർ: മലയാറ്റൂർ നീലീശ്വരം ഇല്ലിത്തോട് പുലിയിറങ്ങി. വെളളിയാഴ്ച്ച രാത്രിയാണ് പ്രദേശത്ത് പുലിയെ കണ്ടത്. രാത്രി ഒമ്പത് മണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഇല്ലിത്തോട് സ്വദേശി ജിനുവിന്റെ ബൈക്കിന് കറുകെയാണ് പുലി ചാടിയിത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസമുള്ള പ്രദേശമാണ് ഇല്ലിത്തോട്. വട്ടച്ചോട് കയറ്റത്ത് വച്ചാണ് ബൈക്ക് യാത്രികന് മുന്നിലേക്ക് പുലി ചാടിവീണത്. ഇല്ലിത്തോട് ഒന്നാം ബ്ലോക്കിനും കാടപ്പാറ വനംവകുപ്പ് ചെക്ക് പോസ്റ്റിനും ഇടയിലുള്ള വനപ്രദേശമാണ് വട്ടച്ചോട് കയറ്റം. പുലി ബൈക്കിൽ തട്ടാതെ റോഡ് മറികടന്നുപോയി.
ഇതിന് മുൻപും ഇവിടെ പ്രദേശവാസികൾ പുലിയെ കണ്ടിട്ടുണ്ട്. പലതവണ ഇവിടെ നിന്നും പുലിയെ പിടികൂടിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ പുലി പിടിച്ചുകൊണ്ടുപോയ സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ ആളുകൾ യാത്രയ്ക്കായി ആശ്രയിക്കുന്ന റോഡിൽ പുലിയ കണ്ടതിൽ ആശങ്കയിലാണ് നാട്ടുകാർ. ആന, പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളും ആക്രമണവും ഇവിടെ ഉണ്ടാകാറുണ്ട്. വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും പരാതിയുണ്ട്. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ: Wayanad Tiger Attack : വയനാട്ടിൽ വീണ്ടും കടുവാ ഭീതി; കൂടുകൾ സ്ഥാപിച്ച് വനം വകുപ്പ്
വയനാട് മീനങ്ങാടിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ ഒടുവിൽ കൂട്ടിലായി
വയനാട് മീനങ്ങാടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. കുപ്പമുടി എസ്റ്റേറ്റ് പൊൻമുടി കോട്ടയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. നിരവധി വളർത്തു മൃഗങ്ങളെ കടുവ കൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിരവധി തവണ കൂട് സ്ഥാപിച്ചെങ്കിലും കടുവ കൂട്ടിൽ കയറിയില്ല. ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. കുപ്പമുടി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കടുവ കുടുങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...