പീഡനക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച സംഭവത്തിൽ AK Saseendran കുറ്റക്കാരനല്ലെന്ന് നിയമോപദേശം

നല്ല രീതിയിൽ പരിഹരിക്കുക എന്ന മന്ത്രിയുടെ പ്രയോഗത്തിൽ തെറ്റില്ലെന്ന് ജില്ലാ ഗവൺമെന്റ് പ്ലീഡർ ശാസ്താംകോട്ട ഡിവൈഎസ്പിയ്‌ക്ക് നിയമോപദേശം നൽകി

Written by - Zee Malayalam News Desk | Last Updated : Aug 20, 2021, 05:03 PM IST
  • കേസിൽ മന്ത്രി സ്വാധീനിക്കാനും ഒത്തുതീർക്കാനും ശ്രമിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു
  • ഇംഗ്ലീഷ് മലയാളം നിഘണ്ടുവിൽ നല്ല രീതിയിൽ തീർക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അർത്ഥം
  • ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതിൽ തെറ്റില്ലെന്ന് നിയമോപദേശത്തിൽ പറയുന്നു
  • ഇരയുടെ പേരോ ഇരയ്‌ക്കെതിരായ പരാമർശമോ സംഭാഷണത്തിൽ ഇല്ല
പീഡനക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച സംഭവത്തിൽ  AK Saseendran കുറ്റക്കാരനല്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: ലൈംഗിക പീഡന പരാതി ഒതുക്കി തീർക്കാൻ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ മന്ത്രി എ.കെ ശശീന്ദ്രൻ (AK Saseendran) കുറ്റക്കാരനല്ലെന്ന് നിയമോപദേശം. നല്ല രീതിയിൽ പരിഹരിക്കുക എന്ന മന്ത്രിയുടെ പ്രയോഗത്തിൽ തെറ്റില്ലെന്ന് നിഘണ്ടു ഉദ്ധരിച്ച് ജില്ലാ ഗവൺമെന്റ് പ്ലീഡർ ശാസ്താംകോട്ട ഡിവൈഎസ്പിയ്‌ക്ക് നിയമോപദേശം നൽകി.

കേസിൽ മന്ത്രി സ്വാധീനിക്കാനും ഒത്തുതീർക്കാനും ശ്രമിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. ഇംഗ്ലീഷ് മലയാളം നിഘണ്ടുവിൽ നല്ല രീതിയിൽ തീർക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അർത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതിൽ തെറ്റില്ലെന്ന് നിയമോപദേശത്തിൽ പറയുന്നു. ഇരയുടെ പേരോ ഇരയ്‌ക്കെതിരായ പരാമർശമോ സംഭാഷണത്തിൽ ഇല്ല.

ALSO READ: Forest Department: വനംവകുപ്പിൽ ലൈംഗീക പീഢനം,റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

കേസ് പിൻവലിക്കണമെന്നോ ഭീഷണി സ്വരമോ ഫോൺ സംഭാഷണത്തിൽ ഇല്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. കഴിഞ്ഞ മാർച്ചിലാണ് വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. എൻ.സി.പി നേതാവിനെതിരായ പരാതിയിൽ മന്ത്രി എകെ ശശീന്ദ്രൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. പീഡനപരാതി നൽകിയ യുവതിയുടെ പിതാവിനെ വിളിച്ചായിരുന്നു മന്ത്രിയുടെ ഒത്തുതീർപ്പ് ശ്രമം. ഇതിന്റെ ശബ്ദരേഖ പെൺകുട്ടി പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയർന്നത്. ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കേ പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടത് അധികാര ദുർവിനിയോഗമാണെന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. ശശീന്ദ്രൻ സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തി. അതിനാൽ മന്ത്രിയായി തുടരാൻ അവകാശമില്ലെന്നടക്കമുള്ള ആക്ഷേപവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയ്‌ക്ക് അനുകൂലമായുള്ള നിയമോപദേശവും പുറത്തുവന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News