Kuttanad flood situation: കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; ചമ്പക്കുളത്ത് മടവീണു, അമ്പലപ്പുഴ–തിരുവല്ല പാതയില്‍ വെള്ളം കയറി

Kuttanad Flood: ആലപ്പുഴയിൽ ഇതുവരെ വിവിധ ഭാ​ഗങ്ങളിലായി എട്ട് കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണ് വിവരം. രണ്ട് ദിവസത്തിനുള്ളിൽ നാല് പാടശേഖരങ്ങളിൽ മടവീണു.

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 10:26 AM IST
  • വ്യാഴാഴ്ച പുലർച്ചെ ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി ഇളംപാടത്ത് മടവീണ് നെൽച്ചെടികൾ വെള്ളത്തിനടിയിലായി
  • കുട്ടനാട്ടിൽ അഞ്ചിടങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്ക് ഒപ്പമെത്തി
  • കിഴക്കൻ മേഖലയിൽ നിന്ന് വൻ തോതിൽ ജലം കുട്ടനാട്ടിലേക്ക് എത്തിത്തുടങ്ങിയതും ആശങ്ക വർധിപ്പിക്കുകയാണ്
Kuttanad flood situation: കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; ചമ്പക്കുളത്ത് മടവീണു, അമ്പലപ്പുഴ–തിരുവല്ല പാതയില്‍ വെള്ളം കയറി

ആലപ്പുഴ: ആലപ്പുഴയിൽ അതിശക്തമായ മഴ തുടരുന്നു. മഴ ശക്തിപ്രാപിച്ചതോടെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ജില്ലയിൽ ഇതുവരെ വിവിധ ഭാ​ഗങ്ങളിലായി എട്ട് കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണ് വിവരം. രണ്ട് ദിവസത്തിനുള്ളിൽ നാല് പാടശേഖരങ്ങളിൽ മടവീണു.

വ്യാഴാഴ്ച പുലർച്ചെ ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി ഇളംപാടത്ത് മടവീണ് നെൽച്ചെടികൾ വെള്ളത്തിനടിയിലായി. കുട്ടനാട്ടിൽ അഞ്ചിടങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്ക് ഒപ്പമെത്തി. കിഴക്കൻ മേഖലയിൽ നിന്ന് വൻ തോതിൽ ജലം കുട്ടനാട്ടിലേക്ക് എത്തിത്തുടങ്ങിയതും ആശങ്ക വർധിപ്പിക്കുകയാണ്.

മഴക്കെടുതി രൂക്ഷമായതോടെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ ആരംഭിച്ചത്. ഹരിപ്പാട് ആറാട്ടുപുഴയിൽ കടലാക്രമണം രൂക്ഷമായി. ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ആലപ്പുഴയിൽ 139ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

ALSO READ: Kerala Rain: മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതേസമയം, സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരമേഖലകളിലും തീരദേശ മേഖലകളിലും ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News