എറണാകുളം: മുസ്ലിം ലീഗ് (Muslim League) മുഖപത്രമായ ചന്ദ്രികയിലെ (Chandrika) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ കെ.ടി.ജലീല്‍ (KT Jaleel) എംഎല്‍എ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (Enforcement Directorate) മുന്നില്‍ ഹാജരാകും. സിപിഎം തളളിപ്പറഞ്ഞെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട (PK Kunhalikkutty) കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ ഹാജരാകാൻ തീരുമാനിക്കുകയായിരുന്നു. ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു.
ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ മാസം രണ്ടിന് കെ.ടി.ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ചന്ദ്രിക അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുന്നത്. ഇത് സംബന്ധിച്ച് ഏഴ് തെളിവുകള്‍ കൈമാറുമെന്നാണ് ജലീല്‍ അറിയിച്ചിരിക്കുന്നത്.
Also Read: KT Jaleel: ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ, കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവ് നൽകാനെന്ന് സൂചന
ഇ ഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജലീലിന്റെ സമീപനത്തോട് സി പി എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും വിയോജിപ്പുണ്ട്. ഈ വിയോജിപ്പ് തുടരുന്നതിനിടെയാണ് അദ്ദേഹം ഇ ഡിക്ക് മുമ്പാകെ ഹാജരാകുന്നത്.
മലപ്പുറത്തെ എ.ആർ നഗർ സഹകരണബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടും ജലീൽ ആരോപണം ഉന്നയിച്ചിരുന്നു.
ഇതിലും ഇഡിക്ക് തെളിവ് നൽകുമെന്ന ജലീലിന്‍റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ചൊടിപ്പിച്ചത്. സഹകരണമേഖലയിൽ കടന്നുകയറാൻ കേന്ദ്ര ഏജൻസിക്ക് ജലീൽ വഴിയൊരുക്കുകയാണെന്നാണ് പ്രധാന വിമർശനം.
Also Read: KT Jaleel Facebook Post| മുഖ്യമന്ത്രി തനിക്ക് പിതൃതുല്യൻ, അദ്ദേഹത്തിന് എന്നെ ശാസിക്കാം,തിരുത്താം
താൻ എ ആർ നഗറിൽ (AR Nagar) അങ്ങോട്ട് പോയി തെളിവ് കൊടുക്കുകയല്ല. ഇ.ഡി (ED) നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ ഹാജരാവുകയാണെന്നാണ് ജലീലിന്‍റെ (KT Jaleel) നിലപാട്. സിപിഐഎം(CPM) നേതാക്കൾ ചോദിച്ചാൽ സഹകരണ ബാങ്ക് വിഷയത്തിൽ വിശദികരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...