KSRTC A/C ലോ ഫ്ലോർ ബസുകൾക്കും അന്തർസംസ്ഥാന ബസുകൾക്കും 30 % നിരക്കിളവ് കൊണ്ട് വരുന്നു

കെഎസ്ആർടിസി അന്തർസംസ്ഥാന ബസുകൾക്കും  A/C ലോ ഫ്ലോർ ബസുകൾക്കും താൽക്കാലികമായി 30% നിരക്കിളവ് കൊണ്ട് വരുന്നു. അന്തർ സംസ്ഥാന വോൾവോ, സ്‌കാനിയ മൾട്ടി ആക്സിൽ ബസുകൾക്കും എസി ജന്റം ലോ ഫ്ലോർ ബസുകൾക്കുമാണ് പുതിയ നിരക്കുകൾ ബാധകം. 

Written by - Zee Malayalam News Desk | Last Updated : Feb 12, 2021, 10:53 AM IST
  • കെഎസ്ആർടിസി അന്തർസംസ്ഥാന ബസുകൾക്കും A/C ലോ ഫ്ലോർ ബസുകൾക്കും താൽക്കാലികമായി 30% നിരക്കിളവ് കൊണ്ട് വരുന്നു.
  • അന്തർ സംസ്ഥാന വോൾവോ, സ്‌കാനിയ മൾട്ടി ആക്സിൽ ബസുകൾക്കും എസി ജന്റം ലോ ഫ്ലോർ ബസുകൾക്കുമാണ് പുതിയ നിരക്കുകൾ ബാധകം.
  • കോവിഡ് മഹാമാരി വന്നപ്പോൾ കെഎസ്ആർടിസിയുടെ നഷ്ടവും വർധിച്ചതോടെ വർധിപ്പിച്ച നിരക്കുകളിലാണ് ഇപ്പോൾ ഇളവുകൾ നൽകിയിരിക്കുന്നത്.
  • ജനുവരിയിൽ കെഎസ്ആർടിസിയിൽ വാൻ സാമ്പത്തിക ക്രമക്കേടെന്ന് ആരോപിച്ച് സിഎംഡി ബിജു പ്രഭാകർ രംഗത്തെത്തുകയും എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു.
KSRTC A/C ലോ ഫ്ലോർ ബസുകൾക്കും അന്തർസംസ്ഥാന ബസുകൾക്കും 30 % നിരക്കിളവ് കൊണ്ട് വരുന്നു

Thiruvananthapuram: കെഎസ്ആർടിസി (KSRTC) അന്തർസംസ്ഥാന ബസുകൾക്കും  A/C ലോ ഫ്ലോർ ബസുകൾക്കും താൽക്കാലികമായി 30% നിരക്കിളവ് കൊണ്ട് വരുന്നു. ഇന്ന് മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. യാത്രക്കാരെ ആകർഷിക്കാൻ വേണ്ടിയാണ് ടിക്കറ്റിൽ നിരക്ക് ഇളവുകൾ കൊണ്ട് വരുന്നത്. 

അന്തർ സംസ്ഥാന വോൾവോ, സ്‌കാനിയ മൾട്ടി ആക്സിൽ ബസുകൾക്കും എസി ജന്റം ലോ ഫ്ലോർ ബസുകൾക്കുമാണ് പുതിയ നിരക്കുകൾ ബാധകം. കോവിഡ് (Covid 19) മഹാമാരി വന്നപ്പോൾ കെഎസ്ആർടിസിയുടെ നഷ്ടവും വർധിച്ചതോടെ വർധിപ്പിച്ച നിരക്കുകളിലാണ് ഇപ്പോൾ ഇളവുകൾ നൽകിയിരിക്കുന്നത്. 

ALSO READ: NCPക്ക് LDF വിടാനാകുമോ, എ.കെ ശശീന്ദ്രൻ പുതിയ പാർട്ടി ഉണ്ടാക്കാൻ സാധ്യതയെന്ന് സൂചന, പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികൾ

എസി ലോ ഫ്ലോർ ബസുകൾക്ക് ആദ്യ 5 കിലേമീറ്ററുകൾക്ക് 26 രൂപ മിനിമം ചാര്ജും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 187 പൈസ വീതവുമാണ് നിലവിലുള്ള നിരക്കുകൾ. ഇളവുകൾ പ്രകാരം മിനിമം ചാർജ്ജ് 26 രൂപയായി നിലനിർത്തുകയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 126 പൈസയായി കുറയ്ക്കുകയും ചെയ്‌തു. 

ALSO READ: Kerala Assembly Election 2021: സംസ്ഥാനത്ത് ഭരണമാറ്റം, ലോകസഭ തിരഞ്ഞെടുപ്പ് വിജയം UDF ആവര്‍ത്തിക്കും, PK Kunhalikutty

ജനുവരിയിൽ കെഎസ്ആർടിസിയിൽ (KSRTC) വാൻ സാമ്പത്തിക ക്രമക്കേടെന്ന് ആരോപിച്ച് സിഎംഡി ബിജു പ്രഭാകർ രംഗത്തെത്തുകയും എക്സിക്യുട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. കോർപ്പറേഷൻ‌റെ എക്സിക്യുട്ടീവ് ഡയറക്ടർമാരിലൊരാളായ ശ്രീകുമാറിനെ എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്.  2012-15 കാലത്ത് നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കെ.എസ്.ആർ.ടി.സിയിൽ  നടത്തിയതെന്നാണ് സി.എം.ഡി ബിജു പ്രഭാകര്‍ കണ്ടെത്തിയത്. ക്രമക്കേട് നടന്ന കാലഘട്ടങ്ങളിൽ‌ അക്കൗണ്ട്സുകൾ‌ കൈകാര്യം ചെയ്തത് അന്നത്തെ അക്കൗണ്ട്സ് മാനേജര്‍ കൂടിയായ ശ്രീകുമാറായിരുന്നു. ഇതേ തുടർ‌ന്നാണ് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

ALSO READ: Jewelery Investment Fraud Case: എം.സി. ഖമറുദ്ദീൻ എംഎൽഎ ഇന്ന് ജയിൽ മോചിതനാകും

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ പ്രതിസന്ധിയാണെന്നും ടിക്ക‌റ്റ് മെഷീനിലും വര്‍ക്‌ഷോപ്പ് സാമഗ്രികള്‍ വാങ്ങുന്നതിലും വെട്ടിപ്പ് നടത്തിയെന്നും സി.എന്‍.ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ (Biju Prabhakar) നേരത്തെ അറിയിച്ചിരുന്നു. തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കാനാണ് എം.ഡിയുടെ ശ്രമമെന്ന് സി.ഐ.ടി.യു അന്ന് അഭിപ്രായപ്പെട്ടിരുന്നു. അനുചിതമായ പ്രസ്‌താവനയാണ് എം.ഡിയുടേതെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News