തിരുവനന്തപുരം: നഗത്തിലെ വർണ്ണ കാഴ്ചകൾ ഒപ്പിയെടുക്കാൻ തയ്യറായിക്കോളു. രാജകീയ പ്രൗഡിയോടെ സഞ്ചരിച്ച് നഗത്തിൽ ഇനി കാഴ്ചകൾ കാണാം. കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന നൈറ്റ് സർവ്വീസ് ഡബിൾ ഡക്കർ ബസ്സിൻറെ പണി അവസാന ഘട്ടത്തിലാണ്. എല്ലാ ദിവസവും വൈകുന്നേരം ആരംഭിക്കുന്ന നൈറ്റ് റൈഡേഴ്സ് സർവ്വീസർ രാത്രിയിൽ നഗരം ചുറ്റി മനോഹര കാഴ്ചകൾകണ്ട് രാത്രി 12 മണിയോടെ അവസാനിക്കും.
പാപ്പനംകോട് ഡിപ്പോയിൽ അവസാന വട്ട മിനുക്ക് പണിയിലാണ് നൈറ്റ് റൈഡേഴ്സ് സർവ്വീസിനായുള്ള ബസ്സ്. രണ്ട് തട്ടുള്ള ബസ്സിൽ അൻപതോളം പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ആരംഭിക്കുന്ന സർവ്വീസ് കോവളത്ത് അവസാനിക്കും.
അവിടെ അല്പ സമയം ചിലവഴിച്ച ശേഷം നഗരത്തിലേക്ക് തിരികെ മടങ്ങും. ഒരാൾക്ക് 250 രൂപയാണ് ഈ ട്രിപ്പിൻറെ ചാർജ്. അവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി പ്രത്യേക പാക്കേജിന്റെ കാര്യവും പരിഗണനയിലാണ്. തിരുവനന്തപുരത്തിന് പുറമേ മറ്റു നാല് ജില്ലകളിലേക്ക് കൂടി സർവ്വീസ് ഉടൻ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. പഴയ ബസ്സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
നിലവിൽ നാല് ബസ്സുകളാണ് ഇതിനായി നിർമ്മിക്കുക. മേൽക്കൂര ഇല്ലങ്കിലും മഴക്കാലത്ത് ഇവ നനയില്ല. ഇതിനായി താൽക്കാലിക മേൽക്കുര ബസ്സുകളിൽ ഒരുക്കി സർവ്വീസ് നടത്തും. അൽപ്പം സംഗീതവും നല്ല സീറ്റിങ്ങുമൊക്കെ നൈറ്റ് റൈഡേഴ്സിനുണ്ടാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...