Ksrtc Fire: ബസിൽ 39 യാത്രക്കാർ, നിമിഷ നേരം കൊണ്ട് തീ പടർന്നു- ചിറയിൻ കീഴിൽ നടന്നത്

Ksrtc Chirayin Keezhu Fire: റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നതു കണ്ട ഡ്രൈവർ ഉടൻ തന്നെ വണ്ടി സൈഡിലാക്കി യാത്രക്കാരെ പുറത്തിറക്കി

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 01:31 PM IST
  • യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയിരുന്നതിനാൽ അപകടം ഒഴിവായി
  • ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്
  • ആറ്റിങ്ങൽ ഡിപ്പോയിലെ ബസാണിത്
Ksrtc Fire: ബസിൽ 39 യാത്രക്കാർ, നിമിഷ നേരം കൊണ്ട് തീ പടർന്നു- ചിറയിൻ കീഴിൽ നടന്നത്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. 12 മണിയോടെ സംഭവം. 

ബസ് ചിറയിൻകീഴ് അഴൂരിൽ എത്തുമ്പോൾ റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നതു കണ്ട ഡ്രൈവർ ബസ് സൈഡിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. തുടർന്ന് ബസ്സിന് തീ പടർന്നു പിടിക്കുകയായിരുന്നു. ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് ആണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News