Accident: പീരുമേടിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്ക്

KSRTC bus accident: പാമ്പനാറിന് സമീപമുണ്ടായ അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : Nov 7, 2023, 03:50 PM IST
  • അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു.
  • പരിക്കേറ്റവരെ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു.
  • ബസ്സിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണം.
Accident: പീരുമേടിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്ക്

കൊല്ലം: കൊല്ലം - തേനി ദേശീയപാതയിൽ പീരുമേട് പാമ്പനാറിന് സമീപം കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. റോഡിലെ വളവിൽ ബസ്സിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമായി പറയുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പീരുമേട് പാമ്പനാറിന് സമീപം എസ്ടി ഫാർമസി വളവിൽ അപകടം ഉണ്ടായത്. കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയും, കോട്ടയത്ത് നിന്ന് കുമളിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും  തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം നടന്നതിന് പിന്നാലെ ആദ്യം ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. തുടർന്ന് പീരുമേട് പോലീസും മോട്ടോർ വാഹന വകുപ്പും ഹൈവേ പോലീസ് സ്ഥലത്തെത്തി. 

ALSO READ: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, ഇയാളുടെ സഹോദരനും കുത്തേറ്റു; മൂന്ന് പേർക്ക് പരിക്ക്

അപകടത്തെ തുടർന്ന് അരമണിക്കൂറിലധികം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട ഇരു ബസുകളും റോഡിൽ നിന്നും നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൊല്ലം - തേനി ദേശീയപാതയിൽ പാമ്പനാറിന് സമീപത്തെ ഈ വളവിൽ അപകടങ്ങൾ തുടർകഥയാണ്. ഇതിനോടകം നിരവധിയായ വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News