തിരുവനന്തപുരം: കോവിഡിൽ (Covid19) തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ വീതം ധനസഹായം നൽകും. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്ഷേമനിധി ബോർഡ് ചെയർമാന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി.
ഏകദേശം ഏഴായിരത്തോളം അംഗങ്ങൾക്ക് സഹായധനമായി നൽകുന്ന എഴുപത് ലക്ഷം രൂപ പൂർണ്ണമായും ക്ഷേമനിധി ബോർഡിന്റെ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്.
2020 കോവിഡ് കാലത്ത് ക്ഷേമനിധി ബോർഡിൽ (Kshemanidhi Board) നിന്നും അംഗങ്ങൾക്കായി 3000 രൂപ വീതം ധനസഹായം അനുവദിച്ചിരുന്നു. 5795 അംഗങ്ങൾക്കായി 1,73,85,000 രൂപയാണ് ക്ഷേമനിധി ബോർഡ് മുഖേന വിതരണം ചെയ്തത്. നിരവധി കുടുബംങ്ങളാണ് കോവിഡിൽ പകച്ച് ജീവിതം വഴി മുട്ടിയത്.
Also Read: Bank Holidays: ജൂണിൽ 9 ദിവസം ബാങ്ക് അവധിയായിരിക്കും, list ശ്രദ്ധിക്കുക
ഇതോടെയാണ് സഹകരണ വകുപ്പ് വിവിധ ധനസഹായങ്ങൾക്കായി ശുപാർശ ചെയ്തത്. നിരവധി പേരാണ് കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടിയത്. ഇതോടെ നിരവധി പദ്ധതികൾ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...