Kottayam Food Poison Death : കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

Kottayam Food Poison Nurse Death ഡിസംബർ 29നാണ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സായ യുവതി സംക്രാന്തിയിലെ ഹോട്ടലിൽ നിന്ന് അൽഫാം വാങ്ങി കഴിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 07:34 PM IST
  • കാസർകോട് സ്വദേശിയായ ലത്തീഫിനെ ബെംഗളൂരുവിൽ വെച്ചാണ് കോട്ടയം ഗാന്ധിനഗർ പോലീസ് പിടികൂടുന്നത്.
  • ഹോട്ടൽ ഉടമകളിൽ ഒരാൾ മാത്രമാണ് ലത്തീഫ്.
  • കഴിഞ്ഞ ആഴ്ച സംഭവത്തിലെ പ്രധാന പ്രതിയായ ഹോട്ടലിന്റെ ചീഫ് കുക്കായ സിറാജ്ജുദ്ദീനെ പോലീസ് പിടികൂടിയിരുന്നു.
Kottayam Food Poison Death : കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

കോട്ടയം : അൽഫാം കഴിച്ച് കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലബാർ കുഴിമന്തി ഹോട്ടലിന്റെ ഉടമ ലത്തീഫാണ് അറസ്റ്റിലായത്. നഴ്സിന്റെ മരണത്തിന് ശേഷം ലത്തീഫ് ഒളിവിൽ പോയിരിക്കുകയായിരുന്നു. കാസർകോട് സ്വദേശിയായ ലത്തീഫിനെ ബെംഗളൂരുവിൽ വെച്ചാണ് കോട്ടയം ഗാന്ധിനഗർ പോലീസ് പിടികൂടുന്നത്. ഹോട്ടൽ ഉടമകളിൽ ഒരാൾ മാത്രമാണ് ലത്തീഫ്. കഴിഞ്ഞ ആഴ്ച സംഭവത്തിലെ പ്രധാന പ്രതിയായ ഹോട്ടലിന്റെ ചീഫ് കുക്കായ സിറാജ്ജുദ്ദീനെ പോലീസ് പിടികൂടിയിരുന്നു.

യുവതിയുടെ മരണകാരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് കഴിഞ്ഞ ദിവസം ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഡിസംബർ 29ന് കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ മെഡിക്കൽ കോളേജിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കൂടിയായ രശ്മി രാജ് ഫുഡ് പോയിസനെ തുടർന്ന് മരണപ്പെടുകയായിരുന്നു. 

ALSO READ : Kottayam Food Poison : അൽഫാം കഴിച്ച് യുവതി മരിച്ച സംഭവം; ഭക്ഷ്യവിഷബാധയെന്ന് ഫോറൻസിക് റിപ്പോർട്ട്

തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിൽ ചീഫ് കുക്കും ഉടമകളും ഒളിവിൽ പോകുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷിജി കെ,  എസ്.ഐ പവനൻഎം. സി, സി.പി.ഓ മാരായ   പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News