Air Arabia വിമാനം അടിയന്തരമായി Kochi Airport ൽ തിരിച്ചിറക്കി

Kochi to Sharjah Air Arabia flight G9 426 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചറിക്കയത്

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 11:26 AM IST
  • 212 യാത്രക്കാരുമായി വെളുപ്പിനെ 3.55ന് പുറപ്പെട്ട G9 426 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചറിക്കയത്
  • യാന്ത്ര തകരാറിനെ തുടർന്നാണ് തിരിച്ചിറക്കിയതെന്ന് വിമാന കമ്പിനി അറിയിച്ചു.
  • ടേക്ക് ഓഫ് ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ വിമാനം തിരിച്ചിറക്കുകയായിരുന്നു.
Air Arabia വിമാനം അടിയന്തരമായി Kochi Airport ൽ തിരിച്ചിറക്കി

Kochi : കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് (Kochi to Sharjah) പുറപ്പെട്ട എയർ അറേബ്യ (Air Arabia) വിമാനം അടിയന്തരമായി തിരിച്ചിറക്കി. 212 യാത്രക്കാരുമായി വെളുപ്പിനെ 3.55ന് പുറപ്പെട്ട G9 426 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചറിക്കയത് (Emergency Landing).

യന്ത്ര തകരാറിനെ തുടർന്നാണ് തിരിച്ചിറക്കിയതെന്ന് വിമാന കമ്പിനി അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ വിമാനം തിരിച്ചിറക്കുകയായിരുന്നു.

ALSO READ : Air India Express വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കി, ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചറക്കയത്

വിമാനത്തിലെ യാത്രക്കാരും പൈലറ്റും ക്രൂ മെമ്പേഴ്സും സുരക്ഷിതരാണെന്നും യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയെന്നും എയർ അറേബ്യ അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടർന്ന് വരികയാണ്.

ALSO READ : COVID Vaccine ഇന്ത്യയിൽ നിന്നെടുത്തവർക്ക് Al Hosn ആപ്ലിക്കേഷനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം? ചെയ്യേണ്ടത് ഇത്രമാത്രം

കഴിഞ്ഞ മാസം ജൂലൈ 31ന് ഇത്തരത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. വിമാനത്തിന്റെ വിൻഡ് ഷീൽഡിൽ കണ്ടെത്തിയ പൊട്ടലിനെ തുടർന്നായിരുന്നു അന്ന് വിമാനം തിരിച്ചിറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News