#KeralaBudget2018: കെഎസ്ആര്‍ടിസിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ്‌ ഐസക്.

Last Updated : Feb 2, 2018, 12:33 PM IST
#KeralaBudget2018: കെഎസ്ആര്‍ടിസിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ്‌ ഐസക്. കെഎസ്ആർടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സമഗ്ര പുനഃസംഘടനയിലൂടെ കെഎസ്ആർടിസിയെ ലാഭകരമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. 

അതേസമയം വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ 2018–19 ൽ കെഎസ്ആർടിസിക്കായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

കെഎസ്ആർടിസിയുടെ പെൻഷന് 720 കോടി രൂപ വേണമെന്നും പെന്‍ഷന്‍ ബാധ്യത മാത്രം ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിയെന്നും മന്ത്രി വ്യക്തമാക്കി. 

Trending News