Kerala Weekend lockdown: ഒരു വിട്ടു വീഴ്ചയുമില്ല, ഇന്നും നാളെയും സംസ്ഥാനം സമ്പൂർണ ലോക്ക്

വാരാന്ത്യ ലോക്ക് ഡൌൺ ഉള്ള രണ്ട് ദിവസവും പൊതുഗതാഗതം ഉണ്ടാവില്ല.

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 08:32 AM IST
  • ഹോം ഡെലിവറി മാത്രം ഹോട്ടലുകളിൽ നിന്ന് ലഭിക്കും.
  • കെ.എസ്‌.ആ.ര്‍ടിസി മാത്രം അവശ്യസര്‍വീസുകള്‍ നടത്തും.
  • ബിവറേജ്,ബാർ എന്നിവ തുറക്കില്ല. രണ്ടു ദിവസം അടഞ്ഞു കിടക്കും
Kerala Weekend lockdown: ഒരു വിട്ടു വീഴ്ചയുമില്ല,  ഇന്നും നാളെയും സംസ്ഥാനം സമ്പൂർണ ലോക്ക്

തിരുവനന്തപുരം:  ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ (Weekend lockdown). പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനാണ്  വാരാന്ത്യ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നത്. രണ്ട് ദിവസങ്ങളിലും ലോക്ക്ഡൗണില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി ഉണ്ടായിരിക്കുക. ടിപിആര്‍ നിരക്ക് കുറയുന്നതോടെ കൂടുതൽ ഇളവുകള്‍ തിങ്കളാഴ്ച നല്‍കും.

വാരാന്ത്യ ലോക്ക് ഡൌൺ ഉള്ള രണ്ട് ദിവസവും പൊതുഗതാഗതം ഉണ്ടാവില്ല. പകരം കെ.എസ്‌.ആ.ര്‍ടിസി മാത്രം അവശ്യസര്‍വീസുകള്‍ നടത്തും. ബിവറേജ്,ബാർ എന്നിവ തുറക്കില്ല. രണ്ടു ദിവസം അടഞ്ഞു കിടക്കും. കർശനമായ പോലീസ് നിരീക്ഷണത്തിനാണ് പോലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Also Readഡെല്‍റ്റ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള വൈറസ് രൂപമെടുത്തേക്കാം: CM Pinarayi Vijayan 

ഹോം ഡെലിവറി മാത്രം ഹോട്ടലുകളിൽ നിന്ന് ലഭിക്കും. ബേക്കറി, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീന്‍ , മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം.

Also ReadKerala covid update: സംസ്ഥാനത്ത് ഇന്ന് 11,361 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 90 പേർ

ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തന്നെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രഖാപിച്ച മറ്റു ഇളവുകളും നിയന്ത്രണങ്ങളും തിങ്കളാഴ്ച മുതല്‍ തുടരും. ബുധനാഴ്ച നടക്കുന്ന വിലയിരുത്തലുകള്‍ക്ക് ശേഷം കൂടുതല്‍ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനമുണ്ടാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News