Thiruvananthapuram : സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. പത്ത് ജില്ലകളി IMD ഇന്ന് ഒക്ടോബർ 21ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 25-ാം തിയതി വരെ വിവിധ ജില്ലകളിൽ യല്ലോ അലേർട്ട്.
വിവിധ ജില്ലകളില്‍ IMD പ്രഖ്യാപിച്ച ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍
ഓറഞ്ച് അലര്‍ട്ട് (Organe Alert)
21/10/2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
ALSO READ : Night Travel Ban : അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു
മഞ്ഞ അലര്‍ട്ട് (Yellow Alert)
21/10/2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കാസർകോട്.
22/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
23/10/2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
24/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്
25/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ALSO READ : Palakkad landslide | പാലക്കാട് വടക്കഞ്ചേരിയിൽ ഉരുൾപൊട്ടൽ; കൃഷിയിടങ്ങൾ നശിച്ചു, ആളപായമില്ല
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ALSO READ : Kerala Rains: മഴയ്ക്ക് നേരിയ ശമനം, ഓറഞ്ച് അലർട്ട് പിൻവലിച്ചു, 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും
അതേസമയം പാലക്കാട് ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കും മണ്ണിടിച്ചിലിനും (Heavy Rain and Landslide) ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ഇന്ന് ഒക്ടോബർ 21 മുതൽ 24 വരെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയുള്ള യാത്ര പൂർണമായും നിരോധിച്ചു. പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...