Kerala Unlock : നാളെ മുതൽ ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പാൾ സത്യവാങ്മൂലവും യാത്ര പാസും വേണം

കോവിഡ് വ്യാപനത്തിന്റെ കണക്കിൽ നാല് വിഭാഗങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 10:07 PM IST
  • നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (എ കേറ്റഗറി സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും (ബി കാറ്റഗറിയി) തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല.
  • പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്.
  • കോവിഡ് വ്യാപനത്തിന്റെ കണക്കിൽ നാല് വിഭാഗങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
Kerala Unlock : നാളെ മുതൽ ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പാൾ സത്യവാങ്മൂലവും യാത്ര പാസും വേണം

Thiruvananthapuram : ലോക്ഡൗണ്‍ (Lockdown) നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് നാളെ വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ (DGP Loknath Behra) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ കണക്കിൽ നാല് വിഭാഗങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ‘എ’ കാറ്റഗറിയിലും എട്ടു മുതൽ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതൽ 30 വരെ ‘സി’ കാറ്റഗറിയിലും 30നു മുകളിൽ ‘ഡി’ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണം.

ALSO READ : Kerala COVID Update : വീണ്ടും പതിമൂവായിരം കടന്ന് സംസ്ഥാനത്തെ കോവിഡ് കേസുകൾ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ശതമാനം

നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (എ കേറ്റഗറി സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും (ബി കാറ്റഗറിയി) തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. 

ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേക്ക് (സി കാറ്റഗറി) മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്. 

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. 

ALSO READ : Kerala Unlock : തിരുവനന്തപുരം ജില്ലയിൽ പ്രദേശികാടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ

പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്. 

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ (ഡി കാറ്റഗറി) നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം. 

ALSO READ : Covid Vaccine : Covishield വാക്‌സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള നിശ്ചയിച്ചത് സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിൽ : സെൻട്രൽ പാനൽ മേധാവി

സംസ്ഥാനത്ത് നാളെ മുതൽ മദ്യവില്‍പന പുനഃരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിങ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News