Kerala Unlock: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ തുറന്നു; സാമൂഹിക അകലം പാലിച്ച് ഉപഭോക്താക്കൾ

സാമൂഹിക അകലം പാലിച്ചാണ് ക്യൂ നിൽക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 12:02 PM IST
  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകൾ തുറന്നത്
  • 20 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള സ്ഥലങ്ങളിൽ മദ്യശാലകൾ തുറക്കില്ല
  • ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യവിൽപ്പനയെന്നാണ് ആദ്യം അറിയിച്ചിരുന്നത്
  • എന്നാൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്ത് മദ്യം ലഭ്യമാക്കണമെങ്കിൽ മദ്യശാലകൾ ഉടൻ തുറക്കാൻ കഴിയില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ആപ്പ് ഒഴിവാക്കിയത്
Kerala Unlock: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ തുറന്നു; സാമൂഹിക അകലം പാലിച്ച് ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ (Bevco outlet) തുറന്നു. മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കാണുള്ളത്. തിരക്ക് നിയന്ത്രിക്കാൻ സാമൂഹിക അകലം നിശ്ചയിച്ച് അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചാണ് ക്യൂ നിൽക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പരിശോധന (Police checking) ശക്തമാക്കിയിട്ടുണ്ട്.

രാവിലെ 11 മണിയോടെ ബാറുകളും ബിയർ, വൈൻ പാർലറുകളും തുറന്നു. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലറ്റുകൾ വഴിയും നേരിട്ട് മദ്യം വാങ്ങാം. ബാറുകളിൽ നിന്ന് പാഴ്സലായി മദ്യം ലഭിക്കും. വിൽപ്പന സമയത്ത് സാമൂഹിക അകലം ഉറപ്പ് വരുത്തണമെന്നാണ് നിർദേശം. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്ന് മദ്യം ലഭിക്കും.

ALSO READ: Unlock Kerala : സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നു; അറിയേണ്ടതെല്ലാം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test positivity rate) 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകൾ തുറന്നത്. 20 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള സ്ഥലങ്ങളിൽ മദ്യശാലകൾ തുറക്കില്ല. ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യവിൽപ്പനയെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്ത് മദ്യം ലഭ്യമാക്കണമെങ്കിൽ മദ്യശാലകൾ ഉടൻ തുറക്കാൻ കഴിയില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ആപ്പ് ഒഴിവാക്കിയത്. നിലവിൽ ബിവറേജസ് ഔട്ട്ലറ്റുകൾ വഴി മദ്യം വാങ്ങുന്നതിന് ടോക്കൺ ആവശ്യമില്ല.

265 ബെവ്കോ ഔട്ട്ലറ്റുകളും 32 കൺസ്യൂമർഫെഡ് ഔട്ട്ലറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്ത് ഉള്ളത്. ഔട്ട്ലറ്റുകളിലെ അതേ വിലയിലാണ് ബാറുകളിൽ നിന്നും ബിയർ, വൈൻ പാർലറുകളിൽ നിന്നും മദ്യവും ബിയറും വൈനും ലഭിക്കുക. സാമൂഹിക അകലം (Social distance) ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്. കള്ളുഷാപ്പുകളിലും പാഴ്സൽ വിൽപ്പന അനവദിച്ചിട്ടുണ്ട്.

ALSO READ: Kerala Unlock : സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും; ബെവ്‌ക്യൂ ആപ്പ് ഉപയോഗിക്കില്ല

മദ്യവിൽപ്പന നടത്തുമ്പോൾ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരും മദ്യം വാങ്ങാൻ എത്തുന്നവരും കൊവിഡ് മാനദണ്ഡം പാലിക്കണം. കടകളും പരിസരവും അണുവിമുക്തമാക്കണം. തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. സാമൂഹിക അകലം പാലിക്കാനായി അടയാളവും ബാരിക്കേഡുകളും സ്ഥാപിക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News