Kerala SSLC Revaluation Result 2022 : എസ്എസ്എൽസി പുനഃമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; ഫലം അറിയാൻ ചെയ്യേണ്ടത് മാത്രം

Kerala SSLC Revaluation Result 2022 ജൂൺ 21 വരെയായിരുന്നു പുനഃമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 09:48 PM IST
  • അതേസമയം ഫലം പുറത്ത് വിടുന്ന കേരള പരീക്ഷഭവമന്റെ ഔദ്യോഗിക വെബ്സൈറ്റ് ഫലം പ്രഖ്യപിച്ചതിന് മിനുറ്റകൾക്കുള്ളിൽ നിശ്ചലമാകുകയും ചെയ്തു.
  • റിവാല്യുയേഷൻ പണം അടച്ച വിദ്യാർഥികൾക്ക് ഗ്രേഡിൽ മാറ്റമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിപ്പ് ലഭിക്കുന്നതാണ്.
  • ജൂൺ 21 വരെയായിരുന്നു പുനഃമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നത്.
Kerala SSLC Revaluation Result 2022 : എസ്എസ്എൽസി പുനഃമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; ഫലം അറിയാൻ ചെയ്യേണ്ടത് മാത്രം

Kerala SSLC Revaluation Ressult 2022 : ജൂൺ 15ന് പ്രഖ്യാപിച്ച് എസ്എസ്എൽസി ഫലത്തിന്റെ പുനഃമൂല്യനിർണയത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഫലം ഇന്ന് ജൂലൈ നാലിന് പ്രഖ്യാപിച്ചതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥികൾക്ക് പുതുക്കിയ ഫലം ലഭിച്ച് തുടങ്ങിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

അതേസമയം ഫലം പുറത്ത് വിടുന്ന കേരള പരീക്ഷഭവമന്റെ ഔദ്യോഗിക വെബ്സൈറ്റ് ഫലം പ്രഖ്യപിച്ചതിന് മിനുറ്റകൾക്കുള്ളിൽ നിശ്ചലമാകുകയും ചെയ്തു. റിവാല്യുയേഷൻ പണം അടച്ച വിദ്യാർഥികൾക്ക് ഗ്രേഡിൽ മാറ്റമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിപ്പ് ലഭിക്കുന്നതാണ്. അഥവാ പുനഃമൂല്യനിർണയത്തിൽ മാർക്ക് കുറവാണെങ്കിൽ വിദ്യാർഥികൾക്ക് ആദ്യം ലഭിച്ച ഗ്രേഡിനെ ബാധിക്കുന്നതല്ല. ജൂൺ 21 വരെയായിരുന്നു പുനഃമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നത്. 

ALSO READ : Kerala SSLC Result 2022 : ഫലം എവിടെ? എസ്എസ്എൽസി ഫലപ്രഖ്യാപന സൈറ്റുകൾ നിശ്ചലം

ഒരു ആൻസർ പേപ്പർ റിവാല്യുയേഷന് നൽകുന്നതിന് 400 രൂപയാണ് ഫീസ്. അതിന്റെ പകർപ്പിന് 200 രൂപയും ഈടാക്കും. സ്ക്രൂട്ടണിക്കാണെങ്കിൽ 50 രൂപയായിരുന്നു ഫീസ്. റിവാല്യുയേഷനിലൂടെ വിദ്യാർഥിക്ക് ഗ്രേഡ് ഉയർന്നാൽ അടച്ച ഫീസ് തിരികെ ലഭിക്കുന്നതുമാണ്. ആൻസർ കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ച് വിദ്യാർഥികൾക്ക് പുനഃമൂല്യയനിർണയത്തിന് അപേക്ഷിക്കാൻ സാധിക്കില്ല. ഇനി അഥാവ മാർക്ക് കൂട്ടിയിട്ടതിലോ മറ്റ് പിശകുകൾ കണ്ടെത്തിയാൽ അത് നേരിട്ട് പരീക്ഷ ഭവണ സെക്രട്ടറി പരാതിയായി അറിയിക്കാവുന്നതാണ്.  

അതേസമയം ജൂൺ 15ന് പ്രഖ്യാപിച്ച എസ്എസ്എൽസി ഫലത്തിൽ 99.26 വിജയശതമാനമായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. കൂടാതെ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളുടെ കണക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. അതിനാൽ കൂടുതൽ വിദ്യാർഥികൾ ഇത്തവണ റീവാല്യയേഷന് സമർപ്പിച്ചേക്കും. അതിനാൽ വെബ്സൈറ്റുകൾ ലോഡ് ആകുന്നതിൽ തമാസ നേരിട്ടേക്കാം.

കണ്ണൂർ ജല്ലിയിലായിരുന്നു ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയത്. 99.76 ശതമാനമായിരുന്നു വിജയം. മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News