Kerala SSLC Result 2022 : എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഫലം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

Kerala SSLC Result 2022: 4,26,469 വിദ്യാർഥികളാണ് ഉപരിപഠനത്തിനായി ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31 മുതൽ 29 വരെയായിരുന്നു ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷകൾ സംഘടിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 09:28 PM IST
  • 4,26,469 വിദ്യാർഥികളാണ് ഉപരിപഠനത്തിനായി ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്.
  • കഴിഞ്ഞ മാർച്ച് 31 മുതൽ 29 വരെയായിരുന്നു ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷകൾ സംഘടിപ്പിച്ചത്
Kerala SSLC Result 2022 : എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഫലം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം : എസ്എസ്എസ്എൽസി 2022 ഫലം നാളെ ജൂൺ 15ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് പരീക്ഷഭവൻ. നാളെ പിആർഡി ചേമ്പറിൽ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എസ്എസ്എൽസി ഫലത്തിനോടൊപ്പം ടിഎച്ച്എസ്എൽസി. ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി എന്നീ പരീക്ഷകളും ഫലവും പ്രഖ്യാപിക്കുന്നതാണ്. 

മൂന്ന് മണിക്ക് മന്ത്രി ഫലം ഒദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം നാല് മണി മുതൽ പരീക്ഷ ഭവന്റെയും സർക്കാരിന്റെയും ഔദ്യോഗിക വെബ്സൈറ്റിലൂടെ എസ്എസ്എൽസി ഫലം അറിയാൻ സാധിക്കുന്നതാണ്. ടിഎച്ച്എസ്എൽസി. ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കുന്നതാണ്. കൂടാതെ പിആർഡി ലൈവ്, സഫലം 2022 എന്നീ ആപ്ലിക്കേഷനുകളിലൂടെ ഫലം അറിയാവുന്നതാണ്.

ALSO READ : Kerala SSLC Result 2022 : ബോണസോ ഗ്രേസ് മാർക്കോ? എസ്എസ്എൽസി ഫലത്തിന് മുമ്പായി ആ തീരുമാനം കാത്ത് വിദ്യാർഥികൾ

പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ

www.prd.kerala.gov.in,  

result.kerala.gov.in, 

examresults.kerala.gov.in, 

https://pareekshabhavan.kerala.gov.in,  

https://sslcexam.kerala.gov.in, 

https://results.kite.kerala.gov.in

4,26,469 വിദ്യാർഥികളാണ് ഉപരിപഠനത്തിനായി ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31 മുതൽ 29 വരെയായിരുന്നു ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷകൾ സംഘടിപ്പിച്ചത്. 

ALSO READ : Life Mission Project Second Phase : ലൈഫ് പദ്ധതി; രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പുറത്ത് വിട്ടു, പരിശോധിക്കേണ്ടത് എങ്ങനെ?

ഫലം എസ്എംഎസ് വഴിയും അറിയാം

sslcexam.kerala.gov.in 2022 ഫലം പരിശോധിക്കാൻ, KERALA10<RegistrationNumber> എന്ന ഫോർമാറ്റിൽ സന്ദേശം ടൈപ്പ് ചെയ്യുക,തുടർന്ന് '56263' എന്നതിലേക്ക് അയയ്‌ക്കുക, സന്ദേശം അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ എല്ലാ വിശദാംശങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.നിങ്ങളുടെ കേരള ബോർഡ് SSLC 2022 സ്കോർകാർഡ് വിശദാംശങ്ങൾ നൽകുന്ന SMS നിങ്ങൾക്ക് ലഭിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News