Kerala SSLC Result 2022 : ബോണസോ ഗ്രേസ് മാർക്കോ? എസ്എസ്എൽസി ഫലത്തിന് മുമ്പായി ആ തീരുമാനം കാത്ത് വിദ്യാർഥികൾ

Kerala SSLC Results 2022 ജൂൺ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി അറിയിച്ചെങ്കിലും മാർക്കിടിലിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തത വരുത്തിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 06:21 PM IST
  • ഇത്തവണ മാർക്കിടലിന് ഗ്രേസ് മാർക്കോ അതോ ബോൺസ് മാർക്കാണോ പരിഗണിക്കുകയെന്നുള്ള തീരുമാനത്തിനായിട്ടാണ് വിദ്യാർഥികൾ കാത്തിരിക്കുന്നത്.
  • ജൂൺ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി അറിയിച്ചെങ്കിലും മാർക്കിടിലിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തത വരുത്തിട്ടില്ല.
Kerala SSLC Result 2022 : ബോണസോ ഗ്രേസ് മാർക്കോ? എസ്എസ്എൽസി ഫലത്തിന് മുമ്പായി ആ തീരുമാനം കാത്ത് വിദ്യാർഥികൾ

തിരുവനന്തപുരം : എസ്എസ്എൽസി ഫലത്തായി ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കവെ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിദ്യാർഥികൾ. ഇത്തവണ മാർക്കിടലിന് ഗ്രേസ് മാർക്കോ അതോ ബോൺസ് മാർക്കാണോ പരിഗണിക്കുകയെന്നുള്ള തീരുമാനത്തിനായിട്ടാണ് വിദ്യാർഥികൾ കാത്തിരിക്കുന്നത്. ജൂൺ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി അറിയിച്ചെങ്കിലും മാർക്കിടിലിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തത വരുത്തിട്ടില്ല. 

എന്താണ് ഗ്രേസ് മാർക്ക് ? 

കല, കായികം എന്നീ ഇനങ്ങളുടെ ജേതാക്കൾക്കും എൻസിസി, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, ലിറ്റിൽ കിഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്ക് അധികമായി ലഭിക്കുന്ന സ്കോറാണ് ഗ്രേസ് മാർക്ക്. കഴിഞ്ഞ തവണ കോവിഡ് ബാധയെ തുടർന്ന് ഭൂരിഭാഗവും ക്ലാസുകൾ ഓൺലൈൻ വഴി നടന്നതിനാൽ വകുപ്പ് ഗ്രേസ് മാർക്ക് പിൻവലിച്ച് ബോൺസ് മാർക്ക് നൽകുകയായിരുന്നു. 

ALSO READ : Kerala SSLC Result 2022: എസ്എസ്എല്‍സി പരീക്ഷാഫലം എന്ന് പുറത്തുവരും? റിസള്‍ട്ട് എങ്ങിനെ അറിയാം? വിശദാംശങ്ങള്‍ ചുവടെ

എന്നാൽ ഇപ്പോൾ കോവിഡ് കുറഞ്ഞ് വിദ്യാർഥികൾ സ്കൂളുകളിലേക്കെത്തി തുടങ്ങിയതോടെ ഗ്രേസ് മാർക്ക് വീണ്ടും ഏർപ്പെടുത്തുമോ ഇല്ലയോ എന്ന് വകുപ്പ് ഇതുവരെ അറിയിച്ചിട്ടുമില്ല. ഇതുവരെ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർഥികളിൽ നിന്ന് സർട്ടിഫിക്കേറ്റുകളോ മറ്റ് രേഖകളോ സ്കൂൾ അധികൃതർ വാങ്ങിട്ടില്ല. അതിനാൽ ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടാകില്ലയെന്നാണ് സൂചന.

എസ്എസ്എൽസി ഫലങ്ങൾ പരിശോധിക്കാനുള്ള സൈറ്റുകൾ

keralapareekshabhavan.in
keralaresults.nic.in 2021
sslcexam.kerala.gov.in 2021 result
results.itschool.gov.in
www.result.kite.kerala.gov.in 2021
results.nic.in
results.kerala.nic.in
kbpe.org
prd.kerala.gov.in

ALSO READ : Kerala Sslc Result 2022: റിസൾട്ട് തീയ്യതി പ്രഖ്യാപിച്ചു, എങ്ങിനെ നോക്കാം എസ്എസ്എൽസി, പ്ലസ്ടു ഫലം?

എങ്ങനെ ഫലം പരിശോധിക്കാം

1. കേരള ബോർഡ് എസ്എസ്എൽസിയുടെ പോർട്ടൽ  keralaresults.nic.in സന്ദർശിക്കുക

2. താഴെയായി keralaresults.nic.in 2022  ലോഗിൻ വിൻഡോ കാണാം

3. നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകി  ഫലം ക്ലിക്ക് ചെയ്യാം

4. സ്‌കോർകാർഡ് നിങ്ങളുടെ സ്‌ക്രീനിൽ കാണാം.

5. www.result.kite.kerala.gov.in പത്താം ക്ലാസ് റിസൾട്ട് ഫയൽ ഡൗൺലോഡ് ചെയ്ത് ഭാവിയിലെ റഫറൻസിനായി സേവ് ചെയ്തുകൊണ്ട് ഈ പ്രക്രിയ അവസാനിപ്പിക്കുക.

എസ്എംഎസ് വഴി

sslcexam.kerala.gov.in 2022 ഫലം പരിശോധിക്കാൻ, KERALA10<RegistrationNumber> എന്ന ഫോർമാറ്റിൽ സന്ദേശം ടൈപ്പ് ചെയ്യുക,തുടർന്ന് '56263' എന്നതിലേക്ക് അയയ്‌ക്കുക, സന്ദേശം അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ എല്ലാ വിശദാംശങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.നിങ്ങളുടെ കേരള ബോർഡ് SSLC 2022 സ്കോർകാർഡ് വിശദാംശങ്ങൾ നൽകുന്ന SMS നിങ്ങൾക്ക് ലഭിക്കും.കേരളം,ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ 2943 കേന്ദ്രങ്ങളിലായി 4,26,999 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 408 വിദ്യാർഥികൾ പ്രൈവറ്റായും പരീക്ഷ എഴുതി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News