Kerala SET 2024 : സെറ്റ് പരീക്ഷ; ജൂലൈ സെക്ഷനുള്ള രജിസ്ട്രേഷന് തുടക്കമായി, അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ

Kerala SET 2024 July Session : യോഗ്യത പരീക്ഷ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്ന എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 12:07 PM IST
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15
  • എൽ ബി എസ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
  • രണ്ട് പേപ്പറായിട്ടാണ് പരീക്ഷയുള്ളത്
Kerala SET 2024 : സെറ്റ് പരീക്ഷ; ജൂലൈ സെക്ഷനുള്ള രജിസ്ട്രേഷന് തുടക്കമായി, അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ

Kerala SET 2024 July Session Application : ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ന്റെ ജൂലൈ സെക്ഷനുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. എൽബിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സെറ്റ് ജനുവരി 2024-ന്റെ പ്രോസ്‌പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും.

ഏപ്രിൽ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 17ന് മുമ്പ് പരീക്ഷ ഫീസ് സമർപ്പിക്കാണം. ഏപ്രിൽ 18 മുതൽ അപേക്ഷകളിൽ തിരുത്തലുകൾ നടത്താം. തിരുത്തലുകൾക്കുള്ള ജാലകം ഏപ്രിൽ 20 ഓടെ അവസാനിക്കും. പരീക്ഷ തീയതി പിന്നീട് ഔദ്യേഗിക വിജ്ഞാപനത്തിലൂടെ അറിയിക്കുന്നതാണ്.

ALSO READ : NEET UG 2024 : നീറ്റ് അപേക്ഷയിലെ തിരുത്തലുകൾ നാളെ മുതൽ നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം

സെറ്റ് പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ  ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കി. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും  പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം, ഈ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ  ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ പാസായതായി പരിഗണിക്കില്ല.

ഫീസ് എത്രയാണ്?

ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസ് 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെടുന്നവർ  ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷ എങ്ങനെ സമർപ്പിക്കാം?

1. lbscentre.kerala.gov.in എന്ന പരീക്ഷ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്ന എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക

2. തുറന്ന് വരുന്ന ഹോം പേജിൽ കാണുന്ന SET July 2024 എന്ന അപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

3. ശേഷം ഓൺലൈൻ രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക

4. തുറന്ന് വരുന്ന പോർട്ടലിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്ട്രർ ചെയ്യുക.

5. രജിസ്ട്രേഷനായി നിങ്ങളുടെ രേഖകളും സമർപ്പിക്കുക. ഒപ്പം ആപ്ലിക്കേഷൻ ഫീസ് അടച്ചതിന് ശേഷം അവസാനം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക

6. ഭാവി ആവശ്യങ്ങൾക്കായി ശേഷം ലഭിക്കുന്ന പേജിൽ അക്നോളജ്മെന്റ് ഫോറം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

പരീക്ഷ

രണ്ട് പേപ്പറുകളിലായിട്ടാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ആദ്യ പേപ്പറിന്റെ പാർട്ട് എയിൽ പൊതുവിജ്ഞാനവും പാർട്ട് ബിയിൽ അധ്യാപകർക്കുള്ള അപ്റ്റിറ്റ്യൂഡ് ടെസ്റ്റുമാണുള്ളത്. രണ്ടാം പേപ്പറിൽ പരീക്ഷാർഥി പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഇതിനായി 31 വിഷയങ്ങളാണ് സെറ്റ് പരീക്ഷക്കായി നിജപ്പെടുത്തിയിരിക്കുന്നത്. ഓരോ പേപ്പറിനും രണ്ട് മണിക്കൂർ നേരമാണ് പരീക്ഷസമയം. തെറ്റ് ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News