Kerala Olympics | ഒളിമ്പിക് എക്‌സ്‌പോയിൽ അന്തർദേശീയ കായിക ഫോട്ടോഗ്രഫി പ്രദർശനം; സ്പോർട്സ് ഫോട്ടോ വണ്ടി എല്ലാ ജില്ലകളിലുമെത്തും

അന്താരാഷ്ട്ര സ്പോർട്സ് ഫോട്ടോഗ്രാഫി എക്സിബിഷൻ ഫെബ്രുവരി 13 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 10:08 AM IST
  • സംസ്ഥാന ഒളിമ്പിക്സ് ഗെയിംസനോട് അനുബന്ധിച്ചാണ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പ്രദർശനം സംഘടിപ്പിക്കുന്നത്
  • കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവർത്തക യൂണിയനും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഫോട്ടോഗ്രഫി പ്രദർശനം ഒരുക്കുന്നത്
  • ഫോട്ടോകൾക്ക് പുറമേ കേരളത്തിൻറെ കായിക ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്ന പത്രവാർത്തകളും പ്രദർശനത്തിൽ ഉൾപ്പെടുത്തും
Kerala Olympics | ഒളിമ്പിക് എക്‌സ്‌പോയിൽ  അന്തർദേശീയ കായിക  ഫോട്ടോഗ്രഫി പ്രദർശനം; സ്പോർട്സ് ഫോട്ടോ വണ്ടി എല്ലാ ജില്ലകളിലുമെത്തും

തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക്സിനോടനുബന്ധിച്ച് സ്പോർട്സ് ഫോട്ടോ വണ്ടിയും  അന്തർദേശീയ കായിക ഫോട്ടോഗ്രഫി പ്രദർശനവും സംഘടിപ്പിക്കുന്നു. ജനുവരി 29ന് പി ടി ഉഷയുടെ ജന്മസ്ഥലമായ പയ്യോളിയിൽ നിന്ന് പുറപ്പെടുന്ന ഫോട്ടോ വണ്ടി എല്ലാ ജില്ലകളും സന്ദർശിക്കും.  ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ഫോട്ടോ വണ്ടി യാത്ര അവസാനിപ്പിക്കും. അന്താരാഷ്ട്ര സ്പോർട്സ് ഫോട്ടോഗ്രാഫി എക്സിബിഷൻ ഫെബ്രുവരി 13 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

സംസ്ഥാന ഒളിമ്പിക്സ് ഗെയിംസനോട് അനുബന്ധിച്ചാണ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പ്രദർശനം സംഘടിപ്പിക്കുന്നത്. കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവർത്തക യൂണിയനും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഫോട്ടോഗ്രഫി പ്രദർശനം ഒരുക്കുന്നത്. ഫോട്ടോകൾക്ക് പുറമേ കേരളത്തിൻറെ കായിക ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്ന പത്രവാർത്തകളും പ്രദർശനത്തിൽ ഉൾപ്പെടുത്തും.

ALSO READ: Kerala Olympic Games : "നീരജ്" പ്രഥമ കേരള ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗ്യചിഹ്നം

മികച്ച സ്പോർട്സ് ചിത്രങ്ങൾക്കൊപ്പം ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളും പ്രദർശനത്തിന്റെ ഭാഗമാകും. കേരളത്തിന്റെ കായിക ചരിത്രം  പുതുതലമുറയ്ക്ക് മനസ്സിലാക്കാൻ പ്രദർശനം സഹായകരമാകുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർഎസ് ബാബു  തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കായികരംഗത്തെ ചില അപൂർവ ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തും. എക്സിബിഷനിൽ മികച്ച ചിത്രമായി തെരഞ്ഞടുക്കുന്ന ഫോട്ടോയ്ക്ക് 50,000 രൂപ സമ്മാനമായി നൽകും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 25,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപയമാണ് സമ്മാനമായി നൽകുക. ചിത്രങ്ങൾ ജനുവരി പതിനെട്ടാം തീയതിക്ക് മുൻപായി  keralasoa8@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം.

കേരളത്തിൻറെ  കായിക ചിത്രങ്ങളുടെ സംക്ഷിപ്ത രൂപമാകും കെഎസ്ആർടിസി ബസിൽ ഒരുക്കുന്ന ഫോട്ടോ വണ്ടി. ഫോട്ടോ വണ്ടിയുടെ യാത്രയുടെ ഭാഗമായി എല്ലാ ജില്ലകളിലും കായിക താരങ്ങളെയും വിദ്യാർഥികളയും  പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. 
അതാത് ജില്ലകളിലെ പ്രസ് ക്ലബുകളും ജില്ലാ ഒളിമ്പിക് അസോസിയേഷനും ചേർന്നാണ് ജില്ലാ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുക.  ജില്ലാ ഒളിമ്പിക്സ്കളുടെ കവറേജിന് ജില്ലാതലത്തിൽ മാധ്യമ പുരസ്കാരം നൽകും.

ALSO READ: PR Sreejesh Rewards : പി ആർ ശ്രീജേഷിന് അവസാനം സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു, രണ്ട് കോടിയും പ്രമോഷനും

പ്രഥമ സംസ്ഥാന ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകർക്കായി രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ശിൽപശാല സംഘടിപ്പിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റുകൾ വർക്ക്ഷോപ്പിന്റെ ഭാഗമാകും. ഫെബ്രുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്താണ് ശിൽപശാല സംഘടിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി  15 മുതൽ 24 വരെയാണ് സംസ്ഥാന ഒളിമ്പിക് ഗെയിംസ് നിശ്ചയിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News