Job Alerts: ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ഗസ്റ്റ് ലക്ചറർ, ആർ.സി.സിയിൽ കൺസൾട്ടന്റ്

എം.എഡ് 55 ശതമാനം മാർക്കും എഡ്യൂക്കേഷണൽ ടെക്‌നോളജി ഒരു വിഷയമായി തെരഞ്ഞെടുത്തിരിക്കണം

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 11:27 PM IST
  • എം.എഡ് 55 ശതമാനം മാർക്കും എഡ്യൂക്കേഷണൽ ടെക്‌നോളജി ഒരു വിഷയമായി തെരഞ്ഞെടുത്തിരിക്കണം
  • എഡ്യുക്കേഷണൽ ടെക്‌നോളജിയിൽ സ്‌പെഷ്യലൈസ് ചെയ്തിരിക്കണം.
Job Alerts: ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ഗസ്റ്റ് ലക്ചറർ, ആർ.സി.സിയിൽ കൺസൾട്ടന്റ്

തിരുവനന്തപുരം: തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ എഡ്യുക്കേഷണൽ ടെക്‌നോളജി വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. 

എം.എഡ് 55 ശതമാനം മാർക്കും എഡ്യൂക്കേഷണൽ ടെക്‌നോളജി ഒരു വിഷയമായി തെരഞ്ഞെടുത്തിരിക്കണം. അല്ലെങ്കിൽ എഡ്യുക്കേഷണൽ ടെക്‌നോളജിയിൽ സ്‌പെഷ്യലൈസ് ചെയ്തിരിക്കണം. 

നെറ്റ് ഉണ്ടാവണം. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. 

കോളേജ് വെബ്‌സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ജൂൺ 8ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

ആർ.സി.സിയിൽ കൺസൾട്ടന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, പൾമണോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലേക്ക് ഓൺകോൾ അടിസ്ഥാനത്തിൽ കൺസൾട്ടന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News