Jobs Kerala | വനിത എഞ്ചിനിയറിംഗ് കോളേജിൽ റിസർച്ച് ഫെലോ, ഡെപ്യൂട്ടേഷനിൽ സ്റ്റെനോ- ഒഴിവുകൾ ഇങ്ങനെ

എല്ലാ ഒഴിവുകളിലേക്കും മുൻ പരിചയം ആവശ്യമാണ്

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 07:32 PM IST
  • സെപ്റ്റംബർ 15നുള്ളിൽ അപേക്ഷിക്കണം
  • എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ഒഴിവുകൾ
  • അപേക്ഷകർ വിശദമായ ബയോഡേറ്റ കൂടി അപേക്ഷക്കൊപ്പം വെയ്ക്കണം
Jobs Kerala | വനിത എഞ്ചിനിയറിംഗ് കോളേജിൽ  റിസർച്ച് ഫെലോ, ഡെപ്യൂട്ടേഷനിൽ സ്റ്റെനോ- ഒഴിവുകൾ ഇങ്ങനെ

തിരുവനന്തപുരം: കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്.

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം സെപ്റ്റംബർ 15നുള്ളിൽ ദി ചെയർമാൻ അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്, പ്രിവെൻഷൻ ആക്ട് പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.

കേരള സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എഞ്ചിനീയറിംഗ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്കു ഒപ്റ്റോ ഇലക്ട്രോണിക്‌സിൽ  മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച് ഫെല്ലോയെ (JRF) നിയമിക്കുന്നു. വിശദവിവരങ്ങൾ http://lbt.ac.in  ൽ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News