Kerala Jobs: യൂത്ത് ലീഡർഷിപ്പ് അക്കാദമിയിൽ പ്രോജക്ട് കോഓർഡിനേറ്റർ, സംഗീത കോളേജിൽ ഗസ്റ്റ് അധ്യാപകർ

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അഭിമുഖത്തിനുള്ള കോൾ ലെറ്റർ ഇ-മെയിലിൽ  നൽകും.

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 05:03 PM IST
  • സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
  • ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അഭിമുഖത്തിനായുള്ള കാൾ ലെറ്റർ ഇ-മെയിലിൽ നൽകും
  • രണ്ട് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാറിലാണ് നിയമനം.
Kerala Jobs:  യൂത്ത് ലീഡർഷിപ്പ് അക്കാദമിയിൽ പ്രോജക്ട് കോഓർഡിനേറ്റർ, സംഗീത കോളേജിൽ ഗസ്റ്റ് അധ്യാപകർ

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയിൽ (കൈല) പ്രോജക്ട് കോഓർഡിനേറ്റർമാരുടെ രണ്ട് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാറിലാണ് നിയമനം. 

വിശദമായ നോട്ടിഫിക്കേഷൻ www.kyla.kerala.gov.in ൽ ലഭ്യമാണ്. ജൂൺ 7 വൈകിട്ട് 5 മണിവരെ careerkyla@gmail.com ൽ റെസ്യുമേ/ ബയോ-ഡാറ്റ സമർപ്പിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അഭിമുഖത്തിനായുള്ള കാൾ ലെറ്റർ ഇ-മെയിലിൽ  നൽകും.

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. വേതനാടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായവർക്കായി ജൂൺ 10 ന് രാവിലെ 11 ന് കോളേജിൽ ഇന്റർവ്യൂ നടത്തും.

 വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖത്തിനു ഹാജരാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News