Kerala Heavy Rain: ഒക്ടോബര്‍ 23 വരെ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍   ഒക്ടോബര്‍ 23 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം 

Written by - Zee Malayalam News Desk | Last Updated : Oct 19, 2021, 10:38 PM IST
  • സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം
Kerala Heavy Rain: ഒക്ടോബര്‍ 23 വരെ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍   ഒക്ടോബര്‍ 23 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം 

ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍  പുറത്തിറക്കി.  സംസ്ഥാനത്ത്  മഴക്കെടുതി  (Heavy Rain)തുടരുന്ന  പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.  

23 വരെ കോളേജുകള്‍ക്ക് അവധി നല്‍കാനുള്ള ദുരന്ത നിവാരണ വകുപ്പിന്‍റെ  ഉത്തരവ് എന്‍ജിനീയറി൦ഗ്, പോളിടെക്‌നിക് കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രഫഷണല്‍ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ബാധകമാണ്.  

Also Read: Kerala Heavy Rain Alert : നാളെയും മറ്റെന്നാളും കേരളത്തില്‍ വ്യാപക മഴ, മലയോരപ്രേദേശങ്ങളില്‍ അതിശക്തമായ മഴ IMD പ്രവചനം

ഉത്തരവ് അനുസരിച്ച്  കോളേജുകള്‍ ഇനി 25 ന് മാത്രമേ തുറക്കുകയുള്ളൂ. എന്നാല്‍ നിലവില്‍ പ്രവേശന നടപടികള്‍ നടക്കുന്ന കോളേജുകളില്‍ ഇത് തുടരണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. 25 മുതലുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു അറിയിച്ചു.

Also Read: Cherian Philip: നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു, തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല, സർക്കാരിനെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ്

കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകള്‍, സെന്‍ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ മുതലായവ തുറന്നുപ്രവര്‍ത്തിക്കുന്നത് ഈ മാസം 25ലേക്കു മാറ്റി. ഇതിനോടകം ക്ലാസുകള്‍ ആരംഭിച്ച അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും 25 മുതലേ ഇനി നേരിട്ടുള്ള ക്ലാസുകള്‍ ഉണ്ടാവുകയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News