Kerala Heatwave: ഉഷ്ണതരംഗം, അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

അങ്കണവാടി കുട്ടികള്‍ക്ക് അവധിയാണ് എങ്കിലും അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്‍ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Apr 28, 2024, 07:20 PM IST
  • അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്‍റെ തീരുമാനം.
Kerala Heatwave: ഉഷ്ണതരംഗം, അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

Kerala Heatwave Update: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്‍റെ തീരുമാനം. 

Also Read:  Coastal erosion: കള്ളക്കടൽ പ്രതിഭാസം; കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശം

ഉഷ്ണതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്  അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. 

Also Read:  Venus Transit 2024: ഇടവം രാശിയില്‍ ശുക്ര സംക്രമണം, മാളവ്യ രാജയോഗം നല്‍കും 3 രാശിക്കാര്‍ക്ക് അപാര സമ്പത്ത്  
 
അതേസമയം, കുട്ടികള്‍ക്ക് അവധിയാണ് എങ്കിലും അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്‍ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണ്.

അതേസമയം, സംസ്ഥാനത്ത് അസാധാരണമായ ചൂട് ഈ ആഴ്ച കൂടി തുടരാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. വടക്കൻ കേരളത്തിൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകാന്‍ സാധ്യതയുണ്ട്. . 

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത് തുടരുകയാണ്. 12 ജില്ലകളില്‍ ഏപ്രില്‍ 30 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. 41 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇവിടുത്തെ താപനില. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് പാലക്കാട്‌ ഉഷ്ണതരംഗം  തുടരും.  

തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ്, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ്, തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ 3 മുതല്‍ 5 ഡിഗ്രി വരെയാണ് സാധാരണ താപനിലയില്‍ നിന്ന്  വ്യതിയാനം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.  

സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ആരോഹ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു....    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News