Sleeping Without Pillow: തലയിണയില്ലാതെ ഉറങ്ങി നോക്കൂ, ഗുണങ്ങള്‍ ഏറെ

Benefits Of Sleeping Without Pillow: ഒരു വ്യക്തിയ്ക്ക് രാത്രിയിൽ 7 മുതൽ 8 മണിക്കൂർ വരെ വിശ്രമം ആവശ്യമാണ്. ഇത് നമ്മുടെ  ശരീരത്തിന്‍റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാന്‍ സഹായിക്കുന്നു. ഉറക്കക്കുറവ് അലസതയടക്കം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2024, 01:14 PM IST
  • പകലന്തിയോളം നടത്തിയ അദ്ധ്വാനത്തിന്‍റെ ക്ഷീണം മാറ്റി ഉന്മേഷം നല്‍കാന്‍ ഉറക്കത്തിനുള്ള സ്ഥാനം പ്രധാനമാണ്.
Sleeping Without Pillow: തലയിണയില്ലാതെ ഉറങ്ങി നോക്കൂ, ഗുണങ്ങള്‍ ഏറെ

Benefits Of Sleeping Without Pillow: ഒരു വ്യക്തിയുടെ ശരീരവും മനസും  വിശ്രമാവസ്ഥയിലേക്ക് നീങ്ങുകയും ആ വ്യക്തി പരിസരങ്ങള്‍ മറന്ന് അചേഷ്ടനാവുകയും  ചെയ്യുന്ന അവസ്ഥക്കാണ്‌ നാം ഉറക്കം എന്ന് പറയുന്നത്. ഇത് മനസിനും ശരീരത്തിനും ഒരുപോലെ അത്യാവശ്യമായ ഒരു ജീവധർമ്മ പ്രക്രിയയാണ്. 

Also Read: Aloe Vera and Skincare: വീട്ടിൽ കറ്റാ‍ർവാഴയുണ്ടോ? ച‍ർമ്മ പ്രശ്നങ്ങളോട് പറയാം ബൈ ബൈ  
 
പകലന്തിയോളം നടത്തിയ അദ്ധ്വാനത്തിന്‍റെ ക്ഷീണം മാറ്റി ഉന്മേഷം നല്‍കാന്‍ ഉറക്കത്തിനുള്ള സ്ഥാനം  പ്രധാനമാണ്. അതായത്, വായുവും വെള്ളവും ആഹാരവുംപോലെ മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ഉറക്കം. ഉറക്കം കുറയുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്‌. 

നല്ല ഉറക്കത്തിന് ഏറെ പ്രാധാന്യം ഉണ്ട്. അതിനാല്‍ തന്നെ നല്ല ഉറക്കം ലഭിക്കാനായി നാം നമ്മുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മികച്ച കിടക്കകള്‍, തലയിണ, മുറിയില്‍ നല്ല വായു സഞ്ചാരം, അനുയോജ്യമായ താപനില തുടങ്ങിയവ അതില്‍ ചിലതാണ്. എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം ഉറങ്ങാന്‍ തലയിണ ഏറെ അത്യാവശ്യമാണ്.   
 
തലയണയില്ലാതെ ഉറങ്ങാൻ കഴിയാത്തവർ ഏറെയാണ്‌. എന്നാല്‍, തലയിണ കൂടാതെ ഉറങ്ങുന്നത്, അതായത്, ഈ  സുഖപ്രദമായ കാര്യം ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഒരു വ്യക്തിയ്ക്ക് രാത്രിയിൽ 7 മുതൽ 8 മണിക്കൂർ വരെ വിശ്രമം ആവശ്യമാണ്. ഇത് നമ്മുടെ  ശരീരത്തിന്‍റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാന്‍ സഹായിക്കുന്നു. ഉറക്കക്കുറവ് അലസതയടക്കം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. നല്ല ഉറക്കത്തിനായി നാം തലയിണകൾ ഉപയോഗിക്കുന്നു, എന്നാൽ ഈ ആശ്വാസം ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രശ്നമായി മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ ആൻഡ് സ്‌പൈൻ സർജനായ ഡോ. വികാസ് കുമാർ പറയുന്നു,  "ചില ചെറിയ ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു. രാത്രിയിൽ തലയണയില്ലാതെ ഉറങ്ങി നോക്കൂ, ഇത് നമ്മുടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുകയും ഗുരുതരമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു, നിങ്ങൾക്ക് തലയിണ പൂർണ്ണമായും ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ തലയിണയുടെ ഉയരം വളരെ കുറവാണ് എന്ന് ഉറപ്പാക്കുക."

പഠനങ്ങള്‍ പറയുന്നതനുസരിച്ച് തലയിണ ഉപേക്ഷിക്കുന്നതിന്‍റെ ഗുണങ്ങൾ ഇവയാണ് 

1. ഉറക്കം മികച്ചതാക്കുന്നു. 

2. നടുവേദനയും കഴുത്തുവേദനയും കുറയ്ക്കുന്നു

3. അലർജി കുറയ്ക്കുന്നു

4. സമ്മര്‍ദ്ദം കുറയ്ക്കുന്നു 

ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നവര്‍ എന്തുചെയ്യണം?

ചരിഞ്ഞ് കിടന്ന് ഉറങ്ങുന്ന ശീലമുണ്ടെങ്കിൽ, നിങ്ങളുടെ തല അധികം ഉയരത്തിലോ അധികം താഴെയോ ആകാത്ത അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക. അതിന് അനുയോജ്യമായ തലയിണ എടുക്കുക. അതായത് കനം കുറഞ്ഞ തലയിണ ഉപയോഗിക്കുന്നതാണ് ഉത്തമം. ചിലർക്ക് വളരെ ഉയർന്ന തലയിണ ഉപയോഗിക്കുന്നത് ഒരു ശീലമാണ്. എന്നാല്‍, ദീര്‍ഘനാള്‍ ഇങ്ങനെ ചെയ്യുന്നത് ഭാവിയില്‍ കഴുത്തിലും നട്ടെല്ലിലും വേദനയുണ്ടാക്കും. അതിനാല്‍ ഉറക്കത്തിന് തലയിണ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ വളരെ കനം കുറഞ്ഞ തലയിണ ഉപയോഗിക്കുകയോ ആവാം... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News