Govt Employees Strike: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും, ഡയസ്‌നോൺ ബാധകമെന്ന് സർക്കാർ

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്ബളപരിഷ്‌കരണം വേഗത്തിലാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.

Last Updated : Feb 10, 2021, 08:47 AM IST
  • പണിമുടക്കിനെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
  • പണിമുടക്കുന്നവർക്കെതിരേ കടുത്ത നടപടികളുണ്ടാവുമെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു.
  • ജോലിക്ക് ഹാജരാവാത്ത താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും.
Govt Employees Strike: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും, ഡയസ്‌നോൺ ബാധകമെന്ന് സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെയും സർക്കാർ ജീവനക്കാരുടെയും പണിമുടക്ക് സംസ്ഥാനത്ത് ഇന്ന് നടക്കും. ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ അപാകതകൾ പരി​ഗണിക്കെണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ പണിമുടക്കുന്നത്. കഴിഞ്ഞ ദിവസം സമർപ്പിച്ച ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ കാര്യമായ വർധനയില്ലെന്നും ഇത്തരം റിപ്പോർട്ടുകൾ അട്ടിമറിക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു.

അതേസമയം പണിമുടക്കിനെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്നവർക്കെതിരേ കടുത്ത നടപടികളുണ്ടാവുമെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു.ജോലിക്ക് ഹാജരാവാത്ത താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും. അക്രമപ്രവർത്തനങ്ങൾ നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്ബളം പിടിച്ചെടുക്കുമെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ(Principal Secratary) ഉത്തരവിൽ പറയുന്നു.

ALSO READ: Prime Minister Narendra Modi ഞായറാഴ്ച കേരളത്തില്‍

ശമ്പളത്തിൽ കാര്യമായ വർധനയില്ലെന്നും ശമ്പള പരിഷ്‌കരണതത്വം റിപോർട്ടിൽ അട്ടിമറിക്കപ്പെട്ടിരിക്കയാണെന്നും കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ സർക്കാർ ജീവനക്കാരെ കയ്യൊഴിഞ്ഞിരിക്കയാണെന്നുമാണ് സംഘടനകൾ ആരോപിക്കുന്നത്. ക്ഷാമബത്ത കുടിശ്ശിക(DA) അനുവദിക്കുക, ശമ്ബളപരിഷ്‌കരണം വേഗത്തിലാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.

ALSO READAudio Clip തന്റെ അല്ല : സരിതാ എസ് നായർ, ശരേഖ Foബ്ദrensic പരിശോധനയ്ക്ക് അയച്ചേക്കും

ജീവനക്കാരുടെ ഹാജർ പരി​ഗണിക്കാത്ത നടപടിയാണ് ഡയസ്‌നോൺ. ഇൗ ദിവസത്തെ പെൻഷൻ,ശമ്പളം ആനുകൂല്യങ്ങൾ ലഭിക്കില്ല. മാത്രമല്ല അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതെ ഇരുന്നാൽ ജീവനക്കാർക്കെതിരെ നടപടിയും സ്വീകരിക്കാം ഇതാണ് ഡയസ്നോൺ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News