Kerala Assembly Election 2021 : മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് പത്രിക സമർപ്പിച്ചു, സ്ഥാനാ‍‍ർഥിയെ കണ്ടെത്താനാകാതെ UDF

വരണാധികാരിയായ Assistant Development ഓഫീസർ ബെവിൻ ജോൺ വർ​ഗിസിനാണ് മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്. 2 സെറ്റ് പത്രികയാണ് മുഖ്യമന്ത്രി സമർപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 15, 2021, 01:50 PM IST
  • വരണാധികാരിയായ Assistant Development ഓഫീസർ ബെവിൻ ജോൺ വർ​ഗിസിനാണ് മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്. 2 സെറ്റ് പത്രികയാണ് മുഖ്യമന്ത്രി സമർപ്പിച്ചത്.
  • സി എൻ ചന്ദ്രനും പി ബാലനുമാണ് പത്രികയിൽ മുഖ്യമന്ത്രിയെ പിന്തുണച്ചത്.
  • ധർമടകത്ത് ഇതുവരെ യുഡിഎഫിന് സ്ഥാനാർഥിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
  • ബിജെപിയുടെ മുതിർന്ന നേതാവ് സി.കെ പത്മാനാഭനാണ് ധർമടത്ത് എൻഡിഎ സ്ഥാനാർഥി.
Kerala Assembly Election 2021 : മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് പത്രിക സമർപ്പിച്ചു, സ്ഥാനാ‍‍ർഥിയെ കണ്ടെത്താനാകാതെ UDF
Kannur : മുഖ്യമന്ത്രി Pinarayi Vijayan ധർമ്മടത്ത് LDF സ്ഥാനാ‍‍ർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ Assistant Development ഓഫീസർ ബെവിൻ ജോൺ വർ​ഗിസിനാണ് മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്. 2 സെറ്റ് പത്രികയാണ് മുഖ്യമന്ത്രി സമർപ്പിച്ചത്.
 

മുഖ്യമന്ത്രിക്കൊപ്പം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജനും പിണറായി വിജയന്റെ മണ്ഡലം പ്രതിനിധ പി ബാലനും സിപിഎം ദേശീയ കൗൺസിൽ അം​ഗം സി എൻ ചന്ദ്രൻ എന്നിവർ പത്രിക സമർപ്പിക്കുന്ന നേരം കൂടെ ഉണ്ടായിരുന്നു. സി എൻ ചന്ദ്രനും പി ബാലനുമാണ് പത്രികയിൽ മുഖ്യമന്ത്രിയെ പിന്തുണച്ചത്.
 
 
അതേസമയം ധർമടകത്ത് ഇതുവരെ യുഡിഎഫിന് സ്ഥാനാർഥിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബിജെപിയുടെ മുതിർന്ന നേതാവ് സി.കെ പത്മാനാഭനാണ് ധർമടത്ത് എൻഡിഎ സ്ഥാനാർഥി. ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനെ പിണറായി വിജയനെതിരെ മത്സരിക്കാൻ യുഡിഎഫ് ക്ഷണിച്ചെങ്കിലും അദ്ദേഹം നിഷേധിക്കുകയായിരുന്നു.
 
 
ഇനി സീറ്റ് ഏറ്റെടുത്ത് കോൺ​ഗ്രസ് തന്നെ സ്ഥാനാർഥിയെ നിർത്താൻ അലോചിക്കുകയാണെ്. അതോടൊപ്പം ഇന്നെലെ പ്രഖ്യാപിക്കാതെ വിട്ട ആറ് സീറ്റുകളിലെ സ്ഥാനാർഥികളെ കോൺ​ഗ്രസ് ഇന്ന് പ്രഖ്യാപിക്കുന്നതാണ്. കഴിഞ്ഞ തവണ കോൺ​ഗ്രസ് നേതാവ് മമ്പറം ദിവാകരനാണ് പിണറായിക്കെതിരെ മത്സരിച്ചത്.
 
2016ൽ മണ്ഡലത്തിൽ വോട്ട് ചെയ്തിവയിൽ നിന്ന് 56.4% വോട്ടും പിണറായി വിജയൻ സ്വന്തമാക്കിയിരുന്നു. 37,000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ധർമടത്ത് മുഖ്യമന്ത്രി വിജയം സ്വന്തമാക്കിയത്. 
 
 
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും, ജെ മേഴ്സിക്കുട്ടിമ്മയും പത്രിക സമർപ്പിച്ചു. കൊല്ലം കലക്ടറേറ്റിലാണ് മേഴ്സിക്കുട്ടിയമ്മ പത്രിക സമർപ്പിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News