Lavalin Case : മുഖ്യമന്ത്രി Pinarayi Vijayan നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴുവാക്കിയതിനെതിരെയുള്ള ഹർജി പരി​ഗണിക്കുന്നത് വീണ്ടും മാറ്റി

സിബിഐയുടെ ആവശ്യപ്രകാരമാണ് Supreme Court ഹ‌ർജി പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. ഇത് 27-മത്തെ പ്രാവശ്യമാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റി വെക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2021, 02:08 PM IST
  • സിബിഐയുടെ ആവശ്യപ്രകാരമാണ് Supreme Court ഹ‌ർജി പരി​ഗണിക്കുന്നത് മാറ്റിവെച്ചത്.
  • ഇത് 27-മത്തെ പ്രാവശ്യമാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റി വെക്കുന്നത്.
  • സോളിസിറ്റർ ജനറിലന്റെ അഭാവത്തിൽ വാദം തുടങ്ങാനുള്ള അസൗകര്യമായിരുന്നു ഇത്തവണ സിബിഐ ഉയർത്തിയത്.
  • ഇന്ന് വരെ 26 തവണയാണ് കേസിൽ വാദത്തിലേക്ക് പോകാതെ പരി​ഗണിക്കുന്നത് മാറ്റിവെച്ച് കൊണ്ടുപോകുന്ന നടപടി തുടരുന്നത്.
Lavalin Case : മുഖ്യമന്ത്രി Pinarayi Vijayan നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴുവാക്കിയതിനെതിരെയുള്ള ഹർജി പരി​ഗണിക്കുന്നത് വീണ്ടും മാറ്റി

New Delhi : സംസ്ഥാന Chief Minister, Pinarayi Vijayan നെ  എസ്എൻസി ലാവലിൻ കേസിൽ (SNC-Lavalin scam) നിന്നൊഴുവാക്കിയതിനെതിരെ CBI സമർപ്പിച്ച ഹർജി പരിഗണിക്കുന്ന ഏപ്രിൽ ആറിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് Supreme Court ഹ‌ർജി പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. അടുത്താഴ്ചയിൽ കേസ് പരി​ഗണിക്കാൻ സിബിഐ ആവശ്യം അറിയിച്ചെങ്കിലും അത് നിരസിച്ചാണ് ജസ്റ്റിസ് യു.യു ലളിത് ഹർജി പരി​​ഗണിക്കാൻ ഏപ്രിൽ ആറിലേക്ക് മാറ്റിയത്.

ഇത് 27-മത്തെ പ്രാവശ്യമാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റി വെക്കുന്നത്. ഇന്ന് വാദം ആരംഭിച്ചുകൂടെയെന്ന് കോടതി സിബിഐക്ക് വേണ്ടി ഹജരായ അഡീഷണൽ സോളിസിറ്റർ ജനഖൽ എസ്.വി രാജുവിനോട് ചോദിച്ചെങ്കിലും അസൗകര്യം സൂചിപ്പിച്ച് അടുത്താഴ്ചയിലേക്ക് പരിഗണിക്കാൻ ആവശ്യപ്പെടുകായായിരുന്നു. 

ALSO READ: ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

സോളിസിറ്റർ ജനറിലന്റെ അഭാവത്തിൽ വാദം തുടങ്ങാനുള്ള അസൗകര്യമായിരുന്നു ഇത്തവണ സിബിഐ ഉയർത്തിയത്. സോളിസിറ്റർ ജനറിലിനെ അസൗകര്യമുണ്ടെങ്കിൽ കേസ് അവസാനം പരിഗണിക്കാമെന്നും കോടിതി അറിയിച്ചു. എന്നാൽ മറ്റൊരു കേസുള്ളതിനാൽ അത് സാധിക്കില്ലെന്നും കൂടാതെ സമയം ഒരുപാട് വൈകുമെന്നും അഡി. സോളിസിറ്റ‌‍ ജനറൽ കോടിതിയെ അറിയിച്ചു.

ALSO READ: ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി

നേരത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ലാവലിൻ കേസ് വളരെ പ്രധാനമുള്ള കേസാണെന്നും അടിയന്തരമായി പരി​ഗണിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. 2017 ഒക്ടോബിർ 26നായിരുന്നു ലാവലിൻ കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്നൊഴുവാക്കിയതിനെതിരെ സുപ്രീം കോടതിയിൽ സിബിഐയുടെ ഹർജി സുപ്രീം കോടതി ആദ്യമായി പരി​ഗണിക്കുന്നത്. അതിനിടെ ഇന്ന് വരെ 26 തവണയാണ് കേസിൽ വാദത്തിലേക്ക് പോകാതെ പരി​ഗണിക്കുന്നത് മാറ്റിവെച്ച് കൊണ്ടുപോകുന്ന നടപടി തുടരുന്നത്. അതിൽ ഏഴോളം തവണ സിബിഐയുടെ ആവശ്യപ്രകാരമാണ് ഹ‌‍ർജി പരി​ഗണിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News