Thrissur : മുഖ്യമന്ത്രി Pinarayi Vijayan നെതിരെ ധർമ്മടത്ത് Walayar പെൺക്കുട്ടിയുടെ അമ്മ മത്സരിക്കുന്നു. സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് പെൺക്കുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ സ്ഥാനാർഥിയാകുന്നത്. തൃശൂരിൽ വെച്ച് വാർത്ത സമ്മേളനത്തിലാണ് വാളയാർ പെൺക്കുട്ടിയുടെ അമ്മ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി കുടുംബത്തിനൊപ്പം നിൽക്കാമെന്ന് പറഞ്ഞിട്ട് വാക്ക് പാലിച്ചില്ലെന്നും അതിനാലാണ് പിണറായി വിജയനെതിരെ സ്ഥാനാർഥിയായി നിൽക്കുന്നതെന്ന് പെൺക്കുട്ടികളുടെ അമ്മ അറിയിച്ചു. വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദം ഉയർത്താനുള്ള അവസരമാണിതെന്നും അമ്മ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അതോടൊപ്പം ബിജെപിയുടെ ഒഴികെ വേറെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും പെൺക്കുട്ടികളുടെ അമ്മ പറഞ്ഞു. എന്നാൽ ഇതുവരെ കോൺഗ്രസ് തങ്ങളുടെ ധർമടത്തെ സ്ഥാനർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ മുന്നോട്ട് വാളായാർ പെൺക്കുട്ടികളുടെ അമ്മ വന്ന സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്നതിന്റെ കുറിച്ചുള്ള കാര്യം ആലോചിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അമ്മയുടെ തീരുമാനം ശരിയാണെന്നും അത് തെരഞ്ഞെടുപ്പിന്റെ അർഥത്തെ വർധിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വാളയാർ കേസ് അട്ടിമറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിനെതിരെ പെൺക്കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പെൺക്കുട്ടകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കാസർകോട് മുതൽ പാറശ്ശാല വരെ യാത്ര നടത്തുകയും ചെയ്തിരുന്നു. കൂടാതെ കേസ് അട്ടമിറിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സത്യാഗ്രഹം നടത്തി വരികായണ് ഇരകളുടെ അമ്മ.
ബിജെപിയുടെ മുതിർന്ന നേതാവ് സി.കെ പത്മാനാഭനാണ് ധർമടത്ത് എൻഡിഎ സ്ഥാനാർഥി. ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനെ പിണറായി വിജയനെതിരെ മത്സരിക്കാൻ യുഡിഎഫ് ക്ഷണിച്ചെങ്കിലും അദ്ദേഹം നിഷേധിക്കുകയായിരുന്നു.
ധർമ്മടത്ത് സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയാണ് നാമനിർദേശ പത്രിക കണ്ണൂരിൽ സമർപ്പിച്ചത്. 2016ൽ മണ്ഡലത്തിൽ വോട്ട് ചെയ്തിവയിൽ നിന്ന് 56.4% വോട്ടും പിണറായി വിജയൻ സ്വന്തമാക്കിയിരുന്നു. 37,000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ധർമടത്ത് മുഖ്യമന്ത്രി വിജയം സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...