Kerala COVID Update : കേരളത്തില്‍ ഞായറാഴ്ച 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റവിറ്റി 28.8 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ മൂന്ന് പേരിൽ ടെസ്റ്റ് നടത്തുമ്പോൾ ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്ന അവസ്ഥ. സംസ്ഥാനത്ത് മരണ നിരക്ക് വർധിക്കുന്നു. ഇന്ന് 68 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
ജില്ല അടിസ്ഥാനത്തിലുള്ള കണക്ക് ഇങ്ങനെ:
എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
ALSO READ : Covid 19 വൈറസ് വായുവിലൂടെയും പകരാം; 6 അടി ദൂരത്തിനപ്പുറവും രോഗം പകരാൻ സാധ്യത
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി.
ALSO READ : Covid19: കോവിഡ് മുക്തരാവുന്നവരിൽ ഫംഗസ് അണുബാധ,ഇതുവരെ മരിച്ചത് എട്ട് പേർ
രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2743 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4668, തിരുവനന്തപുരം 3781, മലപ്പുറം 3534, കോഴിക്കോട് 3728, തൃശൂര്‍ 3730, പാലക്കാട് 1180, കൊല്ലം 2377, കോട്ടയം 2080, കണ്ണൂര്‍ 2103, ആലപ്പുഴ 2085, ഇടുക്കി 981, പത്തനംതിട്ട 903, കാസര്‍ഗോഡ് 740, വയനാട് 637 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 36, കോഴിക്കോട് 13, തൃശൂര്‍ 12, പത്തനംതിട്ട, എറണാകുളം 10 വീതം, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം 4, കോട്ടയം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2632, കൊല്ലം 2687, പത്തനംതിട്ട 933, ആലപ്പുഴ 2147, കോട്ടയം 1447, ഇടുക്കി 109, എറണാകുളം 3393, തൃശൂര്‍ 1929, പാലക്കാട് 3334, മലപ്പുറം 3621, കോഴിക്കോട് 4341, വയനാട് 187, കണ്ണൂര്‍ 1562, കാസര്‍ഗോഡ് 996 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 4,23,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ALSO READ : Rajasthan Royals താരം ചേതൻ സഖറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,94,055 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,62,625 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,242 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്.
10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ആകെ 796 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...