Trivandrum: സംസ്ഥാനത്ത് ഞായറാഴ്ച 1875 പേർക്കാണ് കോവിഡ് (Covid19) സ്ഥീരീകരിച്ചത്. ഏറ്റവുമധികം രോഗികൾ ഇത്തവണയും കോഴിക്കോടാണ്. 241രോഗികളാണ് ഇത്തവണ കോഴിക്കോട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് 11 പേരിലാണ് ഇത് വരെ ജനിതക മാറ്റം വന്ന വൈറസ് (Virus) കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ആണ്. ഇതുവരെ വിവിധ പരിശോധനകളിലായി ആകെ 1,26,61,721 സാമ്പിളുകളാണ് അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 4495 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ALSO READ : Kerala Covid Update : ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 3.05%
ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1671 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 141 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 2, തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2251 പേരുടെ പരിശോധനാഫലം നെഗറ്റീവ് (Negative) ആയി. തിരുവനന്തപുരം 177, കൊല്ലം 292, പത്തനംതിട്ട 177, ആലപ്പുഴ 161, കോട്ടയം 120, ഇടുക്കി 51, എറണാകുളം 130, തൃശൂര്‍ 199, പാലക്കാട് 112, മലപ്പുറം 136, കോഴിക്കോട് 350, വയനാട് 53, കണ്ണൂര്‍ 215, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവായത്. ഇതോടെ 24,620 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,74,805 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ALSO READ: കേരളത്തിൽ നിന്ന് വരുന്നവർക്ക് RT PCR പരിശോധന ഫലം നിർബന്ധം, നിയന്ത്രണങ്ങൾ കടുപ്പിച്ച് Maharashtra
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,28,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,509 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3728 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 410 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...