Kerala COVID Updates: സംസ്ഥാനത്ത് COVID ആശങ്ക ഒഴിയുന്നില്ല, ഇന്ന് 6282 പേർക്ക് രോഗബാധ TPR 10.51%

സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് കോവിഡ് 19. 18 മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 06:30 PM IST
  • സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് കോവിഡ് 19
  • 18 മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു
  • ടെസ്റ്റ് പോസിറ്റിവിറ്റി 10.51 ശതമാനം
  • ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ
 Kerala COVID Updates: സംസ്ഥാനത്ത് COVID ആശങ്ക ഒഴിയുന്നില്ല, ഇന്ന് 6282 പേർക്ക് രോഗബാധ TPR 10.51%

COVID Updates: സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 10.51% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അമ്പതിലധികം ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 

എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688,  പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂർ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, ,കണ്ണൂർ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസർഗോഡ് 102 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.

ALSO READ: Covid update: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ 6,268 പേര്‍ക്ക് വൈറസ് ബാധ

കേരളത്തിൽ ആരോ​ഗ്യ പ്രവർത്തകരിൽ രോ​ഗബാധ വർധിക്കുന്നു. 51 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂരിൽ 15 ആരോഗ്യ പ്രവർത്തകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റൊരു ആശങ്ക ഉറവിടം വ്യക്തമല്ലാത്ത 425 പേരുടെ രോഗബാധയാണ്. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 81 പേർക്ക് മാത്രമാണ് എറണാകുളം 811, കോഴിക്കോട് 802, കൊല്ലം 684,  പത്തനംതിട്ട 499, ആലപ്പുഴ 510, തൃശൂർ 510, കോട്ടയം 447, മലപ്പുറം 400, തിരുവനന്തപുരം 268, ,കണ്ണൂർ 241, പാലക്കാട് 117, വയനാട് 180, ഇടുക്കി 167, കാസർഗോഡ് 89  എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നും 18 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 3722 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 471, കൊല്ലം 430, പത്തനംതിട്ട 297, ആലപ്പുഴ 394, കോട്ടയം 1415, ഇടുക്കി 154, എറണാകുളം 826, തൃശൂർ 524, പാലക്കാട് 865, മലപ്പുറം 422, കോഴിക്കോട് 744, വയനാട് 237, കണ്ണൂർ 220, കാസർഗോഡ് 33 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 71,469 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,48,476 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,434 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1601 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ: Covid വ്യാപനം വര്‍ദ്ധിച്ചത് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന് ശേഷം, 5,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എലവള്ളി (കണ്ടൈന്‍മെന്റ് വാര്‍ഡ് 2), കഴൂര്‍ (5), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 15, 16), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 396 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News