Kerala COVID Update : വീണ്ടും 12,000ത്തിലേക്ക് കയറി സംസ്ഥാനത്തെ കോവിഡ് കണക്ക്, മരണം 134

Kerala COVID Update : എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്  

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 06:16 PM IST
  • ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
  • ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 918; രോഗമുക്തി നേടിയവര്‍ 14,516
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകള്‍ പരിശോധിച്ചു
  • ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
Kerala COVID Update : വീണ്ടും 12,000ത്തിലേക്ക് കയറി സംസ്ഥാനത്തെ കോവിഡ് കണക്ക്, മരണം 134

Kerala COVID Update : കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ALSO READ : Qatar Travel and Return Policy : രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന നേരിട്ട് ഖത്തറിലേക്ക് പ്രവേശിക്കാം, 2 ദിവസം ക്വാറന്റീൻ നിർബന്ധം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,325 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 918 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,22,407 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ALSO READ : COvid 19 Travel Guidelines: രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; യുകെയിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,018 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ALSO READ : Covid Delta Variant : കോവിഡ് ഡെൽറ്റ വകബേധം രൂക്ഷമാക്കുന്നു; ആഗോളത്തലത്തിൽ 5 മില്യൺ ആളുകൾ കോവിഡ് രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,516 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1508, കൊല്ലം 78, പത്തനംതിട്ട 812, ആലപ്പുഴ 944, കോട്ടയം 1037, ഇടുക്കി 651, എറണാകുളം 2328, തൃശൂര്‍ 1420, പാലക്കാട് 759, മലപ്പുറം 1153, കോഴിക്കോട് 2322, വയനാട് 735, കണ്ണൂര്‍ 642, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,22,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,02,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News