Kerala assembly: ലോകായുക്ത ഓർഡിനൻസിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയം; ചട്ടവിരുദ്ധമെന്ന് നിയമമന്ത്രി

ഗവർണർ ഒപ്പുവച്ച ഓർഡിനൻസിനെതിരെ അടിയന്തര പ്രമേയം ചട്ടവിരുദ്ധമാണെന്ന് നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 22, 2022, 11:25 AM IST
  • ലോകായുക്തയുടെ ഒരു അധികാരവും സർക്കാർ എടുത്തുകളഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി
  • രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥകൾക്ക് അനുസൃതമായാണ് ഭേദ​ഗതി
  • അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി
Kerala assembly: ലോകായുക്ത ഓർഡിനൻസിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയം; ചട്ടവിരുദ്ധമെന്ന് നിയമമന്ത്രി

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. പേരാവൂർ എംഎൽഎ സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ, ​ഗവർണർ ഒപ്പുവച്ച ഓർഡിനൻസിനെതിരെ അടിയന്തര പ്രമേയം ചട്ടവിരുദ്ധമാണെന്ന് നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി.

ലോകായുക്തയുടെ ഒരു അധികാരവും സർക്കാർ എടുത്തുകളഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥകൾക്ക് അനുസൃതമായാണ് ഭേദ​ഗതി. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News