Kerala Assembly Election Result 2021 live: രണ്ടാം ഘട്ടം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് തരംഗം

. 2016 ലെ അതെ സീറ്റ് നിലയിലേക്കാണ് എൽഡിഎഫ് മുന്നേറി കൊണ്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 2, 2021, 11:03 AM IST
  • 2016 ലെ അതെ സീറ്റ് നിലയിലേക്കാണ് എൽഡിഎഫ് മുന്നേറി കൊണ്ടിരിക്കുന്നത്.
  • ബിജെപിക്ക് രണ്ട സീറ്റുകളിൽ മുന്നേറ്റം നേമത്തിന് പുറമെ ബിജെപിക്ക് പാലക്കാട് മുന്നേറ്റം.
  • തിരുവനന്തപുരത്ത് നേമം ഒഴികെ എല്ലാ മണ്ഡലത്തിലും എൽഡിഎഫ് തേരോട്ടം.
  • കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായി ജെ മേഴ്‌സികുട്ടിയമ്മ പിന്നിൽ.
Kerala Assembly Election Result 2021 live:  രണ്ടാം ഘട്ടം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് തരംഗം

രണ്ടാം ഘട്ടം വോട്ടെണ്ണൽ (Kerala Assembly Election Result 2021) പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് തരംഗം അലയടിക്കുന്നു. 2016 ലെ അതെ സീറ്റ് നിലയിലേക്കാണ് എൽഡിഎഫ് മുന്നേറി കൊണ്ടിരിക്കുന്നത്. ബിജെപിക്ക് രണ്ട സീറ്റുകളിൽ മുന്നേറ്റം നേമത്തിന് പുറമെ ബിജെപിക്ക് പാലക്കാട് മുന്നേറ്റം. തിരുവനന്തപുരത്ത് നേമം ഒഴികെ എല്ലാ മണ്ഡലത്തിലും എൽഡിഎഫ് തേരോട്ടം.

കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായി  ജെ മേഴ്‌സികുട്ടിയമ്മ പിന്നിൽ. ആലപ്പുഴയിൽ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ മാത്രം ലീഡ്. പത്തനംതിട്ടയിൽ എൽഡിഎഫ് തരംഗം. കോട്ടയത്ത് ജോസ് കെ മാണിയ്ക്ക് മുകളിൽ മാണി സി കാപ്പൻ. എറണാകുളത്ത് എൽഡിഎഫും യുഡിഎഫും സമാസമം. തൃശ്ശൂരിൽ എൽഡിഎഫിന്സർവ്വാധിപത്യം. പാലക്കാട് ഇ ശ്രീധരന്റെ വ്യക്തിപ്രഭാവത്തിന് മുന്നേറ്റം. മലപ്പുറം ജില്ലയിൽ നാലിടത്ത് എൽഡിഎഫ് മുന്നിൽ. 

എൽഡിഎഫ് കോട്ടയായ കണ്ണൂരിലെ വടകരയിൽ  കെകെ രമയ്ക്ക് ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം. മലപ്പുറം, വയനാട് ജില്ലക്കിൽ യുഡിഎഫിന് മേൽകൈ. കോഴിക്കോടും കാസർകോടും എൽഡിഎഫ് മുന്നിൽ. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി കെഎം അഷ്‌റഫിന് ലീഡ്. 

ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് കേരളത്തിൽ വരാനിരിക്കുന്നത്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മറ്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒാൺലൈൻ വോട്ടിങ്ങ് ട്രെൻഡിങ്ങോ, മറ്റ് സംവിധാനങ്ങളോ ഒന്നും തന്നെ ലഭ്യമല്ല. ഇത് കൊണ്ട് തന്നെ ഫലം എത്തുന്നത് സംബന്ധിച്ച് വളരെ വേഗത്തിലൊന്നും ആയിരിക്കില്ല.957 സ്ഥാനാർത്ഥികളാണ് ഇക്കുറി മാറ്റുരച്ചത്.

ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് കേരളത്തിൽ വരാനിരിക്കുന്നത്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News