Kerala Assembly Election 2021: സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്.... കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് (Assembly Election) തിയതികള്‍ ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് സൂചന.
സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ (Election Commission) മൂന്നംഗ സംഘം തമിഴ്‌നാട്, കേരളം, പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 10 മുതല്‍ പര്യടനം നടത്തും. ഇതിനു ശേഷമായിരിയ്ക്കും തിയതികള്‍ പ്രഖ്യാപിക്കുക.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരാണ് ഈ മാസം 10 മുതല്‍ 15 വരെ തമിഴ്‌നാട്, പതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുക.
തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായായിരിയ്ക്കും തിരഞ്ഞെടുപ്പ് നടക്കുക. പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായും അസമില്‍ മൂന്നു ഘട്ടമായും വോട്ടെടുപ്പ് നടത്തിയേക്കും. എന്നാല്‍, വോട്ടെണ്ണല്‍ അഞ്ച് സംസ്ഥാനങ്ങളിലും ഒരേ ദിവസമയിരിയ്ക്കും നടത്തുക.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ശനിയാഴ്ച കേരളത്തിലെത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംഘം കേരളത്തിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും.
Also read Pala Seat Controversy: Mani C Kappan നെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് Ramesh Chennithala
സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വീണ്ടും ചര്‍ച്ച നടത്തും. ശേഷമാവും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടക്കുക.
Also read: കെ സുരേന്ദ്രന്റെ Vijay Yathra ഈ മാസം 21 ന്, മാറ്റുകൂട്ടാൻ യോഗിയും Amit Shah യും കേരളത്തിലേക്ക്
അതേസമയം, ഈ മാസം 15ന് ശേഷം തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന (Tikkaram Meena) വ്യക്തമാക്കി. ഏപ്രില്‍ 30തോടെ വോട്ടി൦ഗ് പൂര്‍ത്തിയാക്കാനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്നും ടിക്കാറാം മീന കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...