കോട്ടയം: പാലാ സീറ്റിൽ എൽഡിഎഫ് നിലപാട് വ്യക്തമാക്കിയത്തിനെ തുടർന്ന് എൻസിപി നേതാവും എംഎൽഎയുമായ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മാണി. സി. കാപ്പനെ (Mani C Kappan) ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്. മാണി. സി. കാപ്പൻ ഇതുവരെ ഔദ്യോഗികമായി യുഡിഎഫ് UDF) നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Mani C Kappen യു.ഡി.എഫിലേക്ക്, ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തിയ ശേഷം തീരുമാനമെന്ന് സൂചന
പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമായത്. ജോസ് കെ മാണി (Jose K Mani) എൽഡിഎഫിൽ എത്തിയതിന് പിന്നാലെയാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇപ്പോഴിതാ പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ് എൻസിപിയെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. മാത്രമല്ല രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൻഡിഎഫ് അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ (Kuttanad Seat) മത്സരിക്കാനാണ് ഇപ്പോൾ എൽഡിഎഫ് നിർദേശിച്ചിരിക്കുന്നത്. കൂടാതെ പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്ന് എൽഡിഎഫ് കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചയ്ക്കായി പ്രഫുൽ പട്ടേൽ കേരളത്തിൽ വരില്ല.
Also Read: Pala Seat Controversy: എൻസിപിയിൽ പൊട്ടിത്തെറി; Mani C Kappan യുഡിഎഫിലേക്കെന്ന് സൂചന
എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി (Sharad Pawar) മാണി സി. കാപ്പൻ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് ഇത്തരമൊരു തീരുമാനവുമായി എൽഡിഎഫ് രംഗത്തെത്തിയത്. ഇനി പാല സീറ്റിന്റെ പേരിൽ മാണി. സി. കാപ്പൻ തന്റെ നിലപാട് കടുപ്പിച്ചേക്കുമെന്നാണ് സൂചന ലഭിക്കുന്നത്. എന്തായാലും രമേശ് ചെന്നിത്തലയുടെ (Ramesh Chennithala) സ്വാഗതം മാണി സി കാപ്പൻ സ്വീകരിക്കുമോയെന്ന് നമുക്ക് അധികം വൈകാതെതന്നെ അറിയാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...