Kerala Assembly Election 2021: മണലൂരിൽ വിജയം കൊയ്യാൻ ബിജെപി

എൻഡിഎ (NDA) സ്ഥാനാർത്ഥിയായി ബിജെപി നേതൃത്വം ഇറക്കിയിരിക്കുന്നത് മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെയാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 25, 2021, 11:39 AM IST
  • മണലൂരിൽ വിജയം നേടാമെന്ന പ്രതീക്ഷയിൽ ബിജെപി.
  • ഇവിടെ ഇടതുമുന്നണിക്കായി മുരളി പെരുനെല്ലിയാണ് ജനവിധി തേടുന്നത്.
  • ഇവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയ് ഹരിയാണ്.
Kerala Assembly Election 2021: മണലൂരിൽ വിജയം കൊയ്യാൻ ബിജെപി

Kerala Assembly Election 2021: ഇത്തവണ മണലൂരിൽ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇവിടെ എൻഡിഎ (NDA) സ്ഥാനാർത്ഥിയായി ബിജെപി നേതൃത്വം ഇറക്കിയിരിക്കുന്നത് മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെയാണ്. 

ഇപ്പോൾ തന്നെ മണ്ഡലത്തിൽ പരിചയപെടുത്തലുകളൊന്നും ആവശ്യമില്ലാത്ത ഒരു നേതാവായി എ.എൻ രാധാകൃഷ്‌ണൻ മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മണലൂരിൽ മത്സരിച്ച എ.എൻ രാധാകൃഷ്‌ണൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മണ്ഡലത്തെ ഉപേക്ഷിച്ചില്ല. 

വിജയിച്ച് ജനപ്രതിനിധികളാകുന്നവർ പോലും നിയോജകമണ്ഡലത്തെ പിന്നെ തിരിഞ്ഞു നോക്കില്ലയെന്ന് പറയുന്ന ഈ കാലത്ത് അതുകൊണ്ടുതന്നെയാണ് എ എൻ രാധാകൃഷ്‌ണൻ (AN Radhakrishnan) വ്യത്യസ്തനാകുന്നത്. 

Also Read: Kerala Assembly Election 2021: ഒല്ലൂരിൽ വിജയപ്രതീക്ഷയോടെ ബിജെപി

ഇവിടെ ഇടതുമുന്നണിക്കായി മുരളി പെരുനെല്ലിയാണ് ജനവിധി തേടുന്നത്.  സിപിഎമ്മിന്റെ ശ്രമം സിറ്റിംഗ് എംഎൽഎ ആയ മുരളി പെരുനെല്ലിയിലൂടെ മണ്ഡലം നിലനിർത്തുക എന്നത് തന്നെയാണ്. ഇവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയ് ഹരിയാണ്.  അവരുടെ ലക്ഷ്യവും മണ്ഡലം പിടിച്ചെടുക്കുക എന്നത് തന്നെയാണ്. 

ആ ഒറ്റ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് അവരുടെ ഐടി സെൽ കൺവീനർ കൂടിയായ വിജയ് ഹരിയെ ഇവിടെ മത്സരിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മണലൂരിലും കടുത്ത ത്രികോണ പോരാട്ടമായിരിക്കും. 

എ.എൻ. ആർ എന്നറിയപ്പെടുന്ന എ. എൻ. രാധാകൃഷ്‌ണൻ മണ്ഡലത്തിൽ സജീവമാണ്.  എ.എൻ.രാധാകൃഷ്ണൻ കളത്തിലിറങ്ങുമ്പോൾ അത് മണ്ഡലത്തിൽ വിജയിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ്.  

ബിജെപിയുടെ വോട്ടുകളും അദ്ദേഹത്തിൻറെ വ്യക്തിപരമായ വോട്ടുകളും ചേരുമ്പോൾ വിജയം നിഷ്പ്രഭം എന്ന പ്രതീക്ഷയിലാണ് ബിജെപി.  ഇത് വിജയ പ്രതീക്ഷയുമായി രംഗത്തിറങ്ങുന്ന ഇരുമുന്നണികളേയും ഒരുപോലെ പ്രതിരോധത്തിലാക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.  . 

Also Read: Kerala Assembly Election 2021: ചെങ്ങന്നൂരിൽ ത്രികോണമത്സരം;നേട്ടം കൊയ്യാൻ തയ്യാറായി ബിജെപി

എന്തായാലും ഇത്തവണത്തെ പ്രചാരണത്തിൽ കാണാൻ കഴിയുന്നത് ബിജെപിക്ക് മുൻകാലങ്ങളിൽ ലഭിച്ചിരുന്നതിനേക്കാളും വ്യത്യസ്തമായ വലിയ ജനപങ്കാളിത്തമാണ്. ബിജെപിയുടെ (BJP) പ്രചാരണ അജണ്ടയെന്ന് പറയുന്നത് തന്നെ സംസ്ഥാനത്തെ ഇരു മുന്നണികളുടെയും ഒത്തു തീർപ്പു രാഷ്ട്രീയവും സംസ്ഥാനത്തെ വികസന മുരടിപ്പും ഒക്കെ ഉയർത്തിക്കാട്ടിയുള്ളതാണ്. മാത്രമല്ല നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന വികസന ജനക്ഷേമ പദ്ധതികളും ബിജെപി പ്രചാരണത്തിൽ എടുത്തുകാട്ടുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News