സഭ വേഗത്തിൽ പിരിഞ്ഞതിൽ വിശദീകരണവുമായി സ്പീക്കർ; ഭരണ പ്രതിപക്ഷ അംഗങ്ങൾ സഹകരിച്ചില്ല; മാധ്യമങ്ങൾക്കും വിമർശനം

സഭാ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ഇങ്ങനെയൊരു നടപടി. അഞ്ച് മിനിറ്റ് കൊണ്ട് സഭാ നടപടികൾ പൂർത്തീകരിച്ച സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. 2013 ജൂൺ 19ലെ റൂളിംഗ് സഭയിൽ ഓർമ്മിപ്പിച്ചായിരുന്നു സ്പീക്കറുടെ മറുപടി. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 01:36 PM IST
  • മാധ്യമങ്ങൾക്ക് നേരെയും സ്പീക്കർ വിമർശനമുന്നയിച്ചു.
  • ചട്ടവും കീഴ്വഴക്കവും അനുസരിച്ചാണ് സഭ പ്രവർത്തിക്കുന്നത്.
  • അത് കണക്കിലെടുത്ത് ആവണം മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യാനും ചർച്ചകൾ നടത്താനും.
  • കീഴ് വഴക്കം നോക്കാതെ അസാധാരണ നടപടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും രാജേഷ് വിമർശിച്ചു.
സഭ വേഗത്തിൽ പിരിഞ്ഞതിൽ വിശദീകരണവുമായി സ്പീക്കർ; ഭരണ പ്രതിപക്ഷ അംഗങ്ങൾ സഹകരിച്ചില്ല; മാധ്യമങ്ങൾക്കും വിമർശനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ സഭാ നടപടികൾ വെട്ടിച്ചുരുക്കിയ സംഭവത്തിൽ മറുപടിയുമായി സ്പീക്കർ എം ബി രാജേഷ്. സഭാ നടപടികൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തതിനാലാണ് എട്ട് മിനിട്ട് കൊണ്ടു തന്നെ സഭ പ്രവർത്തനം അവസാനിപ്പിച്ചത്. ചോദ്യോത്തരവേളയിൽ തന്നെ ഭരണ പ്രതിപക്ഷ അംഗങ്ങൾ സഹകരിച്ചില്ല. നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കുന്നത് ഇത് ആദ്യമല്ലെന്നും മുൻപും സമാന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. കീഴ് വഴക്കം കൂടി പരിഗണിച്ചാണ് ചോദ്യോത്തരവേളയും ശൂന്യ വേളയും റദ്ദാക്കിയതെന്നും എം.ബി. രാജേഷ്

സഭാ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ഇങ്ങനെയൊരു നടപടി. അഞ്ച് മിനിറ്റ് കൊണ്ട് സഭാ നടപടികൾ പൂർത്തീകരിച്ച സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. 2013 ജൂൺ 19ലെ റൂളിംഗ് സഭയിൽ ഓർമ്മിപ്പിച്ചായിരുന്നു സ്പീക്കറുടെ മറുപടി. പത്താം നിയമസഭയുടെ പതിനാലാം സമ്മേളനത്തിലും തുടർച്ചയായി സമാന സ്ഥിതി ഉണ്ടായി. ചോദ്യോത്തര വേളയിൽ തന്നെ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് അനഭലഷണീയമെന്നും സ്പീക്കർ പറഞ്ഞു.

Also Read: ശ്രീജിത്ത് രവി രോഗബാധിതനോ? മരുന്നുമുടങ്ങിയത് പ്രശ്‌നമായെന്ന്... പണ്ടുമുതലേ പ്രശ്‌നക്കാരന്‍, അന്ന് രക്ഷപ്പെട്ടതിങ്ങനെ...

 

മാധ്യമങ്ങൾക്ക് നേരെയും സ്പീക്കർ വിമർശനമുന്നയിച്ചു. ചട്ടവും കീഴ്വഴക്കവും അനുസരിച്ചാണ് സഭ പ്രവർത്തിക്കുന്നത്. അത് കണക്കിലെടുത്ത് ആവണം മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യാനും ചർച്ചകൾ നടത്താനും. കീഴ് വഴക്കം നോക്കാതെ അസാധാരണ നടപടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും രാജേഷ് വിമർശിച്ചു. ഇന്നലത്തെ നടപടി ആദ്യത്തെയോ അസാധാരണ നടപടിയോ അല്ല. ഇതിനേക്കാൾ കൂടുതൽ വിശദീകരണം വേണമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം സഭാ നടുത്തളത്തിലേക്ക് ഇറങ്ങിയത് പ്രതിപക്ഷമായിരുന്നില്ലെന്നും ഭരണപക്ഷമായിരുന്നുവെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. സ്പീക്കരുടെ റൂളിങ്ങിനെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുവെന്ന് നിയമമന്ത്രി പി രാജീവ് വിമര്‍ശിച്ചു. 

വിമാനത്തിലെ അക്രമം; ആക്രമണം തടയാനാണ് ശ്രമിച്ചത്, ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചെന്ന പരാതിയിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ജയരാജനെതിരേ കേസെടുക്കേണ്ടെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുക മാത്രമാണ് ഇ.പി ജയരാജൻ ചെയ്തത്. ജയരാജനെതിരേ പരാതി നൽകിയത് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതികളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനു വേണ്ടിയാണെന്ന് ബോധ്യമായി. അതിനാലാണ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. 

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും ഇരട്ടി നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പോലീസ് കേസ് എടുക്കാൻ തയ്യാറായില്ലെങ്കിൽ നിയമപരമായ നടപടി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News