വീണ്ടും കുഴിമന്തി കഴിച്ച് മരണം; മരിച്ചത് കാസർകോട് സ്വദേശിയായ പെൺകുട്ടി

പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 09:59 AM IST
  • പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു.
  • കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി
  • ഭക്ഷ്യ വിഷബാധ പരിശോധിക്കാൻ രണ്ട് സംഘങ്ങളാണ് ഇവിടെയുള്ളത്
വീണ്ടും കുഴിമന്തി കഴിച്ച് മരണം; മരിച്ചത് കാസർകോട് സ്വദേശിയായ പെൺകുട്ടി

കാസർകോട്: കോട്ടയത്ത് കുഴിമന്തി കഴിച്ച് നഴ്സ് മരിച്ചതിന് ഒരാഴ്ച പോലും കഴിയുന്നതിന് മുൻപ് കാസർകോടും കുഴിമന്തി കഴിച്ച് മരണം. കാസർകോട് തലക്ലായിയിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. ഓൺലൈൻ വഴി ഓർഡർ ചെയ്താണ് കുഴിമന്തി വാങ്ങിയത്. മരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു. അഞ്ജുശ്രീ പാർവ്വതിക്കൊപ്പം ഭക്ഷണം കഴിച്ച മറ്റുള്ളവർക്കും ഭക്ഷ്യവിഷബാധയേറ്റിറ്റുണ്ട്.

പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി. കാസർകോട് കണ്ണൂരിലുമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. അതേസമയം ഭക്ഷ്യ വിഷബാധ പരിശോധിക്കാൻ രണ്ട് സംഘങ്ങളാണ് ഇവിടെയുള്ളത്. അതിനിടയിൽ കാസർകോട് കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News