തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് റവന്യൂവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. എഡിഎം നിരപരാധിയാണെന്നും ഒരു തെളിവും ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി റിപ്പോർട്ടിൽ പരാമർശം ഉണ്ട്. എന്ത് തെറ്റാണ് പറ്റിയതെന്ന് കളക്ടർ ചോദിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിൽ എത്തിയത് ക്ഷണിക്കാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ശേഷം പിപി ദിവ്യയെ വീണ്ടും ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പിപി ദിവ്യ പ്രതികരിച്ചില്ല.
ALSO READ: 'കളക്ടർ നുണപറയുന്നു'; നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
വെള്ളിയാഴ്ച രാവിലെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ കസ്റ്റഡി അപേക്ഷ നൽകി. തുടർന്ന് വനിതാ ജയിലിൽ നിന്ന് ദിവ്യയെ കോടതിയിൽ എത്തിച്ചു. വലിയ പോലീസ് സുരക്ഷയിലാണ് ദിവ്യയെ കോടതിയിൽ എത്തിച്ചത്. കോടതിയിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല.
അതേസമയം, പിപി ദിവ്യയുടെ ജാമ്യാപേക്ഷയിലെ സാങ്കേതിക നടപടിക്രമങ്ങൾ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയാകുകയാണ്. നവീൻ ബാബുവിന്റെ കുടുംബവും കേസിൽ കക്ഷി ചേരും. പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാകും കുടുംബം കേസിൽ കക്ഷി ചേരുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.