പാലക്കാട്: വ്യാജരേഖ കേസിൽ കെ വിദ്യക്ക് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അഗളി പോലീസ് എടുത്ത കേസിലാണ് ജാമ്യം. എന്നാൽ കാസർകോട് കരിന്തളം കോളേജിലെ കേസിൽ കസ്റ്റഡിയിലെടുക്കാൻ നീലേശ്വരം പോലീസിന് കോടതി അനുമതി നൽകി. കർശന ഉപാധികളോടെയാണ് വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടു പോകരുതെന്നും നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...