കൊച്ചി: വ്യാജരേഖ ചമച്ച് ജോലി നേടിയ കേസിൽ കെ വിദ്യക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് അഗളി പൊലീസ് ഹൈക്കോടതിയിൽ. വിദ്യയെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.ജൂൺ-20നാണ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തൃശൂർ കോളേജിയേറ്റ് എജ്യുക്കേഷൻ ഉദ്യോഗസ്ഥർ അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളേജിൽ പരിശോധനക്കെത്തിയിരുന്നു. വിദ്യ അഭിമുഖത്തിന് എത്തിയപ്പോൾ സമർപ്പിച്ച രേഖകൾ സംഘം പരിശോധിച്ചു.
കോളേജ് പ്രിൻസിപ്പളിൻറെ സാന്നിധ്യത്തിലാണ് ഇവിടെ പരിശോധന നടന്നത്. പ്രിൻസിപ്പളിൻറെയും ഇൻറർവ്യൂ ബോർഡ് അംഗങ്ങളിൽ നിന്നും സംഘം വിവരങ്ങൾ തേടി. ചിറ്റൂർ കോളേജിലെ മലയാളം അധ്യാപി ശ്രീപ്രിയയുടെ മൊഴിയും കേസിൽ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഇതിനിടയിൽ കരിന്തളം ഗവൺമെന്റ് കോളജിൽ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കോളജിയറ്റ് എജുക്കേഷൻ വിഭാഗം കണ്ടെത്തി. ഇതിന് പിന്നാലെ വിദ്യയുടെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം വിവിധ നടപടികൾക്ക് ശുപാർശ ചെയ്തേക്കും.
അതിനിടയിൽ വ്യാജരേഖാ കേസില്‍ ഏതെങ്കിലും എസ്.എഫ്.ഐ പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നടപടി ഉടന്‍ സ്വീകരിക്കുമെന്ന് എസ്.എഫ്.ഐ.സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ.'ക്യാമ്പസിലെ അധ്യാപകര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സംബന്ധിച്ച വിവരം അറിയാമായിരുന്നു. മാര്‍ച്ചില്‍ റിസള്‍ട്ട് വന്ന് മൂന്നാമത്തേയോ നാലാമത്തേയോ ദിവസം രേഖാമൂലമുള്ള പരാതി അധ്യാപകന്‍ ഞാൻ നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ എടുത്തിട്ടും മാറ്റാന്‍ തയാറായില്ലെന്നും ആർഷോ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...