കോഴിക്കോട്: എൻ.ഡി.എ അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കുമെന്ന് ബി.ജെ.പിസംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ദേവസ്വം ബോർഡുകൾ സർക്കാരിന്റെ അധീനതയിൽ കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതാണ് ക്ഷേത്രങ്ങൾ തകരാൻ കാരണം. ക്ഷേത്ര ഭരണം രാഷ്ട്രീയ മുക്തമാക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസികൾക്ക് ഒപ്പമാണെന്ന് പറയുന്നവർ പ്രകടനപത്രികയിൽ ദേവസ്വം ബോർഡുകൾ രാഷ്ട്രീയ മുക്തമാക്കുമെന്ന് പറയുമോ?
ശബരിമല പ്രക്ഷോഭം നടക്കുന്ന സമയത്ത് രാഹുൽഗാന്ധി(Rahul Gandhi) വിശ്വാസികൾക്കെതിരെ നിലപാടെടുത്തയാളാണ്. കോൺഗ്രസിന്റെ ഒരു നേതാവും ആചാരസംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചിട്ടില്ല. ശബരിമല സമരകാലത്ത് ഏറ്റവും ക്രൂരമായി പെരുമാറിയ നേതാവാണ് ഉമ്മൻചാണ്ടി. അത് ഹിന്ദുക്കളുടെ കാര്യമല്ലേ അവർ എന്തെങ്കിലുമായി കൊള്ളട്ടെ എന്ന നിലപാടായിരുന്ന ഉമ്മൻചാണ്ടി ഇപ്പോൾ വോട്ടിന് വേണ്ടി നിലപാട് മാറ്റുകയാണ്.
ALSO READ: Sabarimala വരുമാനം ഇടിഞ്ഞു: ദേവസ്വം ബോർഡ് കടം വാങ്ങും
ഇന്ന് ശബരിമലയ്ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്നവർ പ്രക്ഷോഭകാലത്ത് മാളത്തിൽ ഒളിച്ചത് വിശ്വാസികൾ കണ്ടതാണ്. 55,000 സംഘപരിവാറുകാരുടെ പേരിലാണ് പിണറായി(Pinarayi Vijayan) പൊലീസ് കേസെടുത്തത്. ശബരിമല കാലത്ത് വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ പിണറായി സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...